Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightനന്ദി ഡീഗോ, ഞങ്ങളെ...

നന്ദി ഡീഗോ, ഞങ്ങളെ വിസ്മയിപ്പിച്ചതിന്; ഇനിയുറങ്ങൂ...

text_fields
bookmark_border
നന്ദി ഡീഗോ, ഞങ്ങളെ വിസ്മയിപ്പിച്ചതിന്; ഇനിയുറങ്ങൂ...
cancel

ലോകമാകെയുള്ള കായിക പ്രേമികളുടെ ഹൃദയം ഒരു കൊച്ചു പന്തിലേക്ക്​ ആവാഹിച്ച്​ ത​െൻറ ഇടങ്കാലിനോട്​ ചേർത്ത്​ നിർത്തിയ ഫുട്​ബാൾ മാന്ത്രികൻ ഡീഗോ മറഡോണയുടെ വേർപാടിൽ ഒഴുകിയ അനുശോചന സന്ദേശങ്ങൾക്കൊക്കെ ഒരേ ഭാഷയായിരുന്നു, അവിശ്വസനീയതയുടെയും വൈകാരികതയുടെയും ഹൃദയഭാഷ. എക്കാലവും തങ്ങളോടൊപ്പമുണ്ടാകുമെന്ന്​ കരുതിയ ഫുട്​ബാൾ ഇതിഹാസം ഇനിയുണ്ടാകില്ലെന്ന്​ വിശ്വസിക്കാൻ പ്രയാസപ്പെട്ടവരിൽ കായിക ലോകത്തെ മഹാപ്രതിഭകൾ മുതൽ രാഷ്​ട്രീയ നേതാക്കൾ വരെയുണ്ട്​. ​

എനിക്ക്​ ഒരു മഹത്തായ സുഹൃത്തിനെയും ലോകത്തിന്​ ഒരു ഇതിഹാസത്തെയും നഷ്​ടപ്പെട്ടുവെന്നാണ്​ ബ്രസീലിയൻ ഫുട്​ബാളി​െൻറ നൃത്ത സൗന്ദര്യം ലോകത്തിന്​ സമ്മാനിച്ച പെലെ അനുസ്​മരിച്ചത്​. ഒരു ദിനം, നാം ഒരുമിച്ച്​ സ്വർഗത്തിൽ പന്തു തട്ടുമെന്ന്​ താൻ പ്രതീക്ഷിക്കുന്നുവെന്നു കൂടി പെലെ പറയു​േമ്പാൾ ആ വാക്കുകളിൽ അടക്കം ചെയ്​ത​ ദുഃഖത്തി​െൻറ ഭാരം വ്യക്​തമാണ്​.

മറഡോണ ​എക്കാലവും നമ്മോടൊപ്പമുണ്ടാകുമെന്നും അദ്ദേഹം അനശ്വരനാണെന്നുമായിരുന്നു ലയണൽ മെസ്സി പ്രതികരിച്ചത്​. അർജൻറീനക്കും ഫുട്​ബാളിനും ഇത്​ ദുഃഖത്തി​െൻറ ദിനമാണ്​. അദ്ദേഹത്തി​െൻറ ഓർമകൾ എക്കാലവും മനസ്സിൽ മായാതെ നിൽക്കുമെന്നും ഡീഗോയുടെ പിന്മുറക്കാരനായും ശിഷ്യനായുമൊക്കെ ആധുനിക ഫുട്​ബാളിൽ നിറഞ്ഞുനിൽക്കുന്ന സൂപ്പർതാരം കൂട്ടിച്ചേർത്തു.

സമാനതകളില്ലാത്ത മാന്ത്രികനാണ്​ വിടവാങ്ങിയതെന്നായിരുന്നു ആക്രമണ ഫുട്​ബാളി​െൻറ അധിപൻ ക്രിസ്​റ്റ്യാനോ റൊണാൾഡോയുടെ പ്രതികരണം. ഞാനൊരു സുഹൃത്തിനാണ്​ യാത്ര പറയുന്നത്​, ലോകമാക​ട്ടെ ഒരു നിത്യപ്രതിഭക്കും. എക്കാലത്തെയും ഏറ്റവും മികച്ചവരിലൊരാൾ, പരിമിതികളില്ലാത്ത പൈത്യകവും ഒരിക്കലും നികത്താനാകാത്ത വിടവും ബാക്കിവെച്ചാണ്​ അദ്ദേഹം വിടവാങ്ങിയത്​. നിങ്ങളൊരിക്കലും മറവിയിൽ മായില്ല - ഫുട്​ബാൾ ഇതിഹാസത്തോട്​ മനസിൽ സൂക്ഷിക്കുന്ന ആരാധന മറച്ചുവെച്ചില്ല ക്രിസ്​റ്റ്യാനോ.

ഞാൻ നിങ്ങൾക്ക്​ വേണ്ടിയാണ്​ ഫുട്​ബാൾ കണ്ടതെന്നാണ്​ ക്രിക്കറ്റ്​ കളങ്ങളിലെ പോരാളിയായ സൗരവ്​ ഗാംഗുലി കുറിച്ചത്​. എ​െൻറ ആരാധ്യപുരുഷൻ ഓർമയായി.... കിറുക്കനായ ബുദ്ധിശാലിക്ക്​ നിത്യശാന്തി - ആരാധനയോളം വളർന്ന ഇതിഹാസപ്രേമം ഗാംഗുലി അങ്ങനെയാണ്​ വ്യക്​തമാക്കിയത്​.

'ഫുട്ബോളിനും കായിക ലോകത്തിനും അതി​െൻറ ഏറ്റവും മഹത്തായ കളിക്കാരിൽ ഒരാളെ നഷ്​ടമായെന്നായിരുന്നു ക്രിക്കറ്റി​ലെ മറഡോണയായ സചിൻ ടെണ്ടുൽക്കറുടെ ട്വീറ്റ്​.

മൈതാനങ്ങൾക്കപ്പുറത്തേക്ക്​ പടർന്ന ഇതിഹാസപ്രഭ സ്വാധീനിച്ചവരിൽ കായികലോകത്തുള്ളവർ മാത്രമായിരുന്നില്ല ഉള്ളത്​. ഫുട്​ബാളിനെ മനോഹര ​കളിയെന്ന്​ വിളിക്കുന്നത്​ എന്തുകൊണ്ടാണെന്ന്​ നമുക്ക്​ കാണിച്ചു തന്ന മാന്ത്രികനായിരുന്നു മറഡോണയെന്നാണ്​ കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധി പ്രതികരിച്ചത്​. 'ദൈവത്തി​െൻറ കൈ' ഐതിഹ്യമായിരിക്കുന്നുവെന്നാണ്​ ഡീഗോയുടെ വേർപാടിനെ സി.പി.എം നേതാവ്​ സീതാറാം യെച്ചൂരി വിശേഷിപ്പിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:maradona
News Summary - Eternal genius: World mourns Diego Maradona’s death
Next Story