Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightനെയ്മർ മാഞ്ചസ്റ്റർ...

നെയ്മർ മാഞ്ചസ്റ്റർ യുനൈറ്റഡിലേക്ക്? പ്രതികരണവുമായി എറിക് ടെൻ ഹാഗ്...

text_fields
bookmark_border
നെയ്മർ മാഞ്ചസ്റ്റർ യുനൈറ്റഡിലേക്ക്? പ്രതികരണവുമായി എറിക് ടെൻ ഹാഗ്...
cancel

സീസണൊടുവിൽ പി.എസ്.ജി വിടുന്ന ബ്രസീൽ സൂപ്പർതാരം നെയ്മർ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് മാഞ്ചസ്റ്റർ യുനൈറ്റഡിലേക്ക് ചേക്കേറുമെന്ന റിപ്പോർട്ടുകൾക്കിടെ പ്രതികരണവുമായി എറിക് ടെൻ ഹാഗ്. ഫ്രഞ്ച് ലീഗിൽ അസംതൃപ്തനായി തുടരുന്ന സൂപ്പർ താരത്തെ ടീമിലെത്തിക്കാനുള്ള നീക്കം യുനൈറ്റഡ് ശക്തമാക്കിയിട്ടുണ്ട്.

നെയ്മറുമായും പി.എസ്.ജിയുമായും യുനൈറ്റഡ് ചർച്ച തുടരുകയാണ്. നെയ്മറിനെ റിലീസ് ചെയ്യാൻ പി.എസ്.ജി നേരത്തെ തന്നെ താൽപര്യം അറിയിച്ചിരുന്നു. അടുത്തിടെ നെയ്മറിന്റെ വീടിനു മുന്നിലും ടീം ആസ്ഥാനത്തും പി.എസ്.ജി ആരാധകർ പരസ്യ പ്രതിഷേധം നടത്തിയിരുന്നു. പിന്നാലെ പി.എസ്.ജി കുപ്പായത്തിൽ കളിക്കാൻ ഇനി താൽപര്യമില്ലെന്ന് നെയ്മർ അടുത്ത വൃത്തങ്ങളോട് വ്യക്തമാക്കിയിട്ടുണ്ട്.

ബ്രസീൽ ദേശീയ ടീമിലെ സഹതാരം കാസെമിറോയാണ് നെയ്മറിനെ യുനൈറ്റഡിലെത്തിക്കാനുള്ള നീക്കത്തിന് ചുക്കാൻ പിടിക്കുന്നത്. നെയ്മറിനെ ക്ലബിലെത്തിക്കുന്നതിലൂടെ പോർചുഗീസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വിടവ് നികത്താനാകുമെന്ന പ്രതീക്ഷയിലാണ് യുനൈറ്റഡും. ഇതുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് കൃത്യമായ മറുപടി നൽകാൻ ടെൻ ഹാഗ് തയാറായില്ല. വാർത്തയുണ്ടാകുമ്പോൾ നിങ്ങളോട് പറയുമെന്നായിരുന്നു ഡച്ചുകാരനായ ടെൻ ഹാഗിന്‍റെ മറുപടി. നിലവിൽ കണങ്കാലിനു പരിക്കേറ്റ നെയ്മർ മാസങ്ങളായി കളത്തിനു പുറത്താണ്.

Show Full Article
TAGS:Neymar JrErik ten Hag
News Summary - Erik ten Hag responds to rumours linking Neymar with Man Utd
Next Story