Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എറിക് ടെൻ ഹാഗിന് വിജയത്തുടക്കം; മാഞ്ചസ്റ്റർ യുനൈറ്റഡ് 4-0ത്തിന് ലിവർപൂളിനെ തകർത്തു

text_fields
bookmark_border
Manchester United Team
cancel
camera_alt

ലിവർപൂളിനെതിരെ ഗോൾ നേട്ടം ആഘോഷിക്കുന്ന മാഞ്ചസ്റ്റർ യുനൈറ്റഡ് താരങ്ങൾ

Listen to this Article

ബാങ്കോക്ക്: പുതിയ പരിശീലകൻ എറിക് ടെൻ ഹാഗിന് മാഞ്ചസ്റ്റർ യുനൈറ്റഡ് ബെഞ്ചിൽ വിജയത്തുടക്കം. ഡച്ചുകാരൻ കോച്ചായെത്തിയ ആദ്യ കളിയിൽ മടക്കമില്ലാത്ത നാലു ഗോളുകൾക്ക് പ്രീമിയർ ലീഗ് എതിരാളികളായ ലിവർപൂളിനെയാണ് യുനൈറ്റഡ് തകർത്തത്.

ആദ്യ പകുതിയിൽ ജെയ്ഡൻ സാഞ്ചോ (12), ഫ്രെഡ് (30), ആന്റണി മാർസ്യൽ (33) എന്നിവരും ഇടവേളക്കുശേഷം ഫകുൻഡോ പെല്ലിസ്ട്രിയുമാണ് സ്കോർ ചെയ്തത്. സൗഹൃദ മത്സരമായതിനാൽ ഇരുടീമുകളും പരമാവധി താരങ്ങൾക്ക് ഇടംനൽകി. പകരക്കാരെ ഇറക്കുന്നതിന് നിയന്ത്രണമില്ലാത്തതിനാൽ രണ്ടു പകുതിയിലും വെവ്വേറെ ഇലവനുകളായിരുന്നു കളത്തിൽ.

ലിവർപൂളിനായി അടുത്തിടെ ടീമിലെത്തിയ ഡാർവിൻ ന്യൂനസ് പകരക്കാരനായി ഇറങ്ങി. യുനൈറ്റഡ് നിരയിൽ പെല്ലിസ്ട്രി, ചാർലി സാവേജ്, ഇറാഖുകാരൻ സിഡാൻ ഇഖ്ബാൽ എന്നിവർക്ക് അവസരം ലഭിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Eric Tan Hag wins; Manchester United beat Liverpool 4-0
Next Story