Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightബേൺലിയെ ഓടിച്ച്​...

ബേൺലിയെ ഓടിച്ച്​ ടോട്ടനം, ലെസ്റ്ററിനെ മലർത്തിയടിച്ച്​ ആഴ്​സനൽ

text_fields
bookmark_border
arsenal
cancel

ലണ്ടൻ: ഇംഗ്ലീഷ്​ പ്രീമിയർലീഗിൽ ലണ്ടൻ ടീമുകളായ ആഴ്​സനലിനും ടോട്ടനത്തിനും ജയം.ലെസ്​റ്റർ സിറ്റിക്കെതിരെ ഒരു ഗോളിന്​ പിന്നിൽ നിന്നശേഷം ഗംഭീരമായി തിരിച്ചുവന്നാണ്​ ആഴ്​സനൽ വിജയിച്ചതെങ്കിൽ ഏകപക്ഷീയമായ മത്സരത്തിൽ ബേൺലിയെ ടോട്ടനം തോൽപ്പിക്കുകയായിരുന്നു.

ലീഗിൽ മികച്ച ഫോമിലുള്ള ലെസ്റ്റർ സിറ്റിയെ 3-1നാണ്​ ആഴ്​സനൽ വീഴ്​ത്തിയത്​. ആറാം മിനിറ്റിൽ യൂറി ടിലെമാൻസിലൂടെ ലെസ്​റ്റർ സിറ്റിയാണ്​ ആദ്യം മുന്നിലെത്തിയത്​. എന്നാൽ, ഡേവിഡ്​ ലൂയിസിന്‍റെ ​(39) ഹെഡർ ഗോളിലൂടെ ആഴ്​സനൽ ഒപ്പ​മെത്തി. ഇടവേളക്ക്​ പിരിയുന്നതിന്‍റെ തൊട്ടുമു​മ്പ്​ ലഭിച്ച പെനൽറ്റി ലക്ഷ്യത്തിലെത്തിച്ച്​ അലക്​സാണ്ടർ ലെകസറ്റെ (45) ആഴ്​സനലിനെ മുന്നിലെത്തിച്ചു. നികോളസ്​ പെപ്പെയിലൂടെ (52) വീണ്ടും വലകുലുക്കിയ ഗണ്ണേഴ്​സിന്​ മറുപടി നൽകാൻ നീലക്കുപ്പായക്കാർക്കായില്ല.


ബേൺലിയെ എതിരില്ലാത്ത നാലുഗോളുകൾക്ക്​ അടിച്ചോടിച്ചാണ്​ ടോട്ടനം വിജയ വഴിയിൽ തിരിച്ചെത്തിയത്​. ഗാരെത്​ ബെയ്​ലിന്‍റെ ഇരട്ടഗോളുകളാണ്​ ടോട്ടനത്തിന്​ ഇന്ധനമായി​. രണ്ടാം മിനുറ്റിൽ തന്നെ ബെയ്​ലിന്‍റെ ഗോളിൽ മുന്നിലെത്തിയ ടോട്ടനത്തിനായി 15ാം മിനുറ്റിൽ സൂപ്പർതാരം ഹാരി​​ കെയ്​ൻ വീണ്ടും വലകുലുക്കി. 31ാം ലൂക്കസ്​ മോറയിലുടെ ലീഡുയർത്തിയ ടോട്ടനത്തിനായി 55ാം മിനുറ്റിൽ ബെയ്​ൽ വീണ്ടും സ്​കോർ ചെയ്യുകയായിരുന്നു.

25 മത്സരങ്ങളിൽ നിന്നും 49 പോയൻറുമായി ലെസ്​റ്റർ സിറ്റി മൂന്നാം സ്ഥാനത്ത്​ തുടരു​േമ്പാൾ, 37 പോയൻറുള്ള ആഴ്​സനൽ പത്താം സ്ഥാനത്തേക്ക്​ കയറി. 39 പോയന്‍റുള്ള ടോട്ടനം എട്ടാമതാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arsenaleplTottenham Hotspur
Next Story