Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightസി​റ്റി​ക്ക്​ തോ​ൽ​വി,...

സി​റ്റി​ക്ക്​ തോ​ൽ​വി, ലി​വ​ർ​പൂ​ളി​ന്​ സ​മ​നി​ല, ചെ​ൽ​സി​ക്ക്​ ജ​യം

text_fields
bookmark_border
സി​റ്റി​ക്ക്​ തോ​ൽ​വി, ലി​വ​ർ​പൂ​ളി​ന്​ സ​മ​നി​ല, ചെ​ൽ​സി​ക്ക്​ ജ​യം
cancel

ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ്​ പ്രീ​മി​യ​ർ ലീ​ഗി​ൽ വ​മ്പ​ൻ ടീ​മു​ക​ൾ​ക്ക്​ സ​മ്മി​ശ്ര വി​കാ​ര​ങ്ങ​ളു​ടെ ദി​നം. മു​മ്പ​ന്മാ​രാ​യ ചെ​ൽ​സി വി​ജ​യ​വു​മാ​യി ഒ​ന്നാം സ്ഥാ​നം നി​ല​നി​ർ​ത്തി​യ​പ്പോ​ൾ നി​ല​വി​ലെ ജേ​താ​ക്ക​ളാ​യ മാ​ഞ്ച​സ്​​റ്റ​ർ സി​റ്റി തോ​ൽ​വി ഏ​റ്റു​വാ​ങ്ങി. ക​രു​ത്ത​രാ​യ ലി​വ​ർ​പൂ​ൾ സ​മ​നി​ല വ​ഴ​ങ്ങു​ക​യും ചെ​യ്​​തു. മോ​ശം തു​ട​ക്ക​ത്തി​നു​ശേ​ഷം ടോ​പ്​ ഫൈ​വി​ലേ​ക്ക്​ തി​രി​ച്ചെ​ത്തി​യ ആ​ഴ്​​സ​ന​ലും ജ​യം ക​ണ്ടെ​ത്തി.

ചെ​ൽ​സി 3-0ത്തി​ന്​ ന്യൂ​കാ​സി​ലി​നെ​യാ​ണ്​ ത​ക​ർ​ത്ത്. റീ​സ്​ ജെ​യിം​സ്​ ര​ണ്ടു ഗോ​ൾ നേ​ടി​യ​പ്പോ​ൾ ജോ​ർ​ജീ​ന്യോ പെ​നാ​ൽ​റ്റി​യി​ലൂ​ടെ ല​ക്ഷ്യം ക​ണ്ടു. 10 ക​ള​കി​ക​ളി​ൽ 25 പോ​യ​ൻ​റാ​ണ്​ ചെ​ൽ​സി​ക്ക്. 22 പോ​യ​ൻ​റു​മാ​യി ര​ണ്ടാ​മ​തു​ള്ള ലി​വ​ർ​പൂ​ൾ ബ്രൈ​റ്റ​​ണി​നോ​ട്​ 2-2നാ​ണ്​ സ​മ​നി​ല വ​ഴ​ങ്ങി​യ​ത്. ജോ​ർ​ഡ​ൻ ഹെ​ൻ​ഡേ​ഴ്​​സ​ൺ, സാ​ദി​യോ മാ​നെ എ​ന്നി​വ​രി​ലൂ​ടെ 2-0ത്തി​ന്​ മു​ന്നി​ലെ​ത്തി​യ​ശേ​ഷ​മാ​യി​രു​ന്നു ലി​വ​ർ​പൂ​ൾ സ​മ​നി​ല​യി​ൽ കു​ടു​ങ്ങി​യ​ത്. എ​നോ​ക്​ മു​വേ​പു, ലി​യാ​ൻ​ഡ്രോ ട്രൊ​സാ​ർ​ഡ്​ എ​ന്നി​വ​രി​ലൂ​ടെ​യാ​യി​രു​ന്നു ബ്രൈ​റ്റ​ണി​െൻറ തി​രി​ച്ചു​വ​ര​വ്.

20 പോ​യ​ൻ​റു​മാ​യി മൂ​ന്നാ​മ​തു​ള്ള സി​റ്റി ക്രി​സ്​​റ്റ​ൽ പാ​ല​സി​നോ​ട്​ 2-0ത്തി​നാ​ണ്​ തോ​റ്റ​ത്. വി​ൽ​ഫ്ര​ഡ്​ സാ​ഹ, കോ​ണോ​ർ ഗാ​ല്ല​ഗ​ർ എ​ന്നി​വ​രാ​യി​രു​ന്നു പാ​ല​സി​െൻറ സ്​​കോ​റ​ർ​മാ​ർ. ഡി​ഫ​ൻ​ഡ​ർ അ​യ്​​മ​റി​ക്​ ലാ​പോ​​ർ​​ട്ടെ ആ​ദ്യ​പ​കു​തി​യു​ടെ അ​വ​സാ​നം ചു​വ​പ്പു​കാ​ർ​ഡ്​ ക​ണ്ട്​ പു​റ​ത്താ​യ​ത്​ സി​റ്റി​ക്ക്​ തി​രി​ച്ച​ടി​യാ​യി. ലെ​സ്​​റ്റ​ർ സി​റ്റി​യെ 2-0ത്തി​ന്​ കീ​ഴ​ട​ക്കി​യ ആ​ഴ്​​സ​ന​ൽ 17 പോ​യ​ൻ​റു​മാ​യി അ​ഞ്ചാം സ്ഥാ​ന​ത്തേ​ക്കു​യ​ർ​ന്നു. ഗ​ബ്രി​യേ​ൽ, എ​മി​ൽ സ്​​മി​ത്ത്​ റോ​വ്​ എ​ന്നി​വ​രു​ടെ ഗോ​ളി​ലാ​ണ്​ ഗ​ണ്ണേ​ഴ്​​സ്​ ലെ​സ്​​റ്റ​റി​െൻറ ക​ഥ ക​ഴി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chelsealiverpoolepl 2021
Next Story