Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ...

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ്: ചെ​ൽ​സി​ക്കെ​തി​രെ മാ​ഞ്ച​സ്റ്റ​ർ സി​റ്റിക്ക് പോരാട്ടവിജ​യം

text_fields
bookmark_border
ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ്: ചെ​ൽ​സി​ക്കെ​തി​രെ മാ​ഞ്ച​സ്റ്റ​ർ സി​റ്റിക്ക് പോരാട്ടവിജ​യം
cancel

ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗി​ൽ കി​രീ​ട​പ്പോ​രാ​ട്ടം ക​ടു​പ്പി​ച്ച് മാ​ഞ്ച​സ്റ്റ​ർ സി​റ്റി. സ്റ്റാം​ഫോ​ർ​ഡ് ബ്രി​ഡ്ജി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ആ​തി​ഥേ​യ​രാ​യ ചെ​ൽ​സി​യെ 3-0ത്തി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​തോ​ടെ നി​ല​വി​ൽ ഒ​ന്നാ​മ​തു​ള്ള ആ​ഴ്സ​ന​ലു​മാ​യി പോ​യ​ന്റ് വ്യ​ത്യാ​സം ആ​റാ​ക്കി കു​റ​ക്കാ​ൻ ഇ​വ​ർ​ക്കാ​യി. ഗ​ണ്ണേ​ഴ്സി​ന് ആ​റും സി​റ്റി​ക്ക് ഏ​ഴും മ​ത്സ​ര​ങ്ങ​ളാ​ണ് ബാ​ക്കി​യു​ള്ള​ത്.

ഏ​പ്രി​ൽ 19ന് ​ന​ട​ക്കു​ന്ന സി​റ്റി-​ആ​ഴ്സ​ന​ൽ മ​ത്സ​രം ജേ​താ​ക്ക​ളു​ടെ കാ​ര്യ​ത്തി​ൽ നി​ർ​ണാ​യ​ക വ​ഴി​ത്തി​രി​വാ​കും. ചെ​ൽ​സി​ക്കെ​തി​രെ ര​ണ്ടാം പ​കു​തി​യി​ൽ 17 മി​നി​റ്റി​നി​ടെ പി​റ​ന്ന മൂ​ന്ന് ഗോ​ളു​ക​ളാ​ണ് പെ​പ് ഗ്വാ​ർ​ഡി​യോ​ള സം​ഘ​ത്തി​ന് ജ​യം സ​മ്മാ​നി​ച്ച​ത്. 51ാം മി​നി​റ്റി​ൽ നി​ക്കോ ഒ​റൈ​ലി​യി​ലൂ​ടെ​യാ​യി​രു​ന്നു തു​ട​ക്കം. പി​ന്നാ​ലെ മാ​ർ​ക്ക് ഗ്യൂ​ഹി​യും (57) സ്കോ​ർ ചെ​യ്തു. മൂ​ന്നാം ഗോ​ൾ കൂ​ടി 68ാം മി​നി​റ്റി​ൽ ജെ​റ​മി ഡോ​ക്കു നേ​ടി​യ​തോ​ടെ സ​ന്ദ​ർ​ശ​ക​ർ ജ​യം ഉ​റ​പ്പി​ച്ചു.

ചെ​ൽ​സി താ​രം മാ​ർ​ക്ക് കു​ക്കു​റെ​ല്ല നേ​ടി​യ ഗോ​ൾ ഓ​ഫ്‌​സൈ​ഡ് ആ​യ​തി​നെ തു​ട​ർ​ന്ന് അ​നു​വ​ദി​ച്ചി​ല്ല. സി​റ്റി ഗോ​ൾ കീ​പ്പ​ർ ജി​യാ​ൻ​ലൂ​ജി ഡൊ​ന്ന​റു​മ്മ​യു​ടെ മി​ക​ച്ച സേ​വു​ക​ളും നീ​ല​പ്പ​ട​യെ ത​ട​ഞ്ഞു. നി​ല​വി​ൽ ആ​റാം സ്ഥാ​ന​ത്തു​ള്ള ചെ​ൽ​സി (48) ചാ​മ്പ്യ​ൻ​സ് ലീ​ഗ് യോ​ഗ്യ​ത​ക്കാ​യു​ള്ള പോ​രാ​ട്ട​ത്തി​ൽ ലി​വ​ർ​പൂ​ളി​നേ​ക്കാ​ൾ (52) നാ​ല് പോ​യ​ന്റ് പി​ന്നി​ലാ​ണ്. 19ന് ​ഇ​ത്തി​ഹാ​ദ് സ്റ്റേ​ഡി​യ​ത്തി​ലാ​ണ് സി​റ്റി-​ആ​ഴ്സ​ന​ൽ പോ​രാ​ട്ടം. 32 മ​ത്സ​ര​ങ്ങ​ളി​ൽ ആ​ഴ്സ​ന​ലി​ന് 70ഉം 31 ​ക​ളി​ക​ളി​ൽ സി​റ്റി​ക്ക് 64ഉം ​പോ​യ​ന്റു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sportsChelseaManchester cityarsenalvictoryPoint tableEnglish Premier League
News Summary - English Premier League: Manchester City wins against Chelsea
Next Story