ന്യൂകാസിലിനെ തകർത്ത് സിറ്റി; വരവറിയിച്ച് മർമോഷ്, ഹാട്രിക് ഗോൾ കാണാം -VIDEO
text_fieldsലണ്ടൻ: ട്രാൻസ്ഫറിലെത്തിച്ച മുന്നേറ്റ താരം ഒമർ മർമോഷ് ഹാട്രിക്കുമായി തിളങ്ങിയ പ്രീമിയർലീഗ് മത്സരത്തിൽ ന്യൂകാസിൽ യുണൈറ്റഡിനെ എതിരില്ലാത്ത നാല് ഗോളിന് തകർത്ത് മാഞ്ചസ്റ്റർ സിറ്റി. 19, 24, 33 മിനിറ്റുകളിലാണ് ഈജിപ്ഷ്യൻ ഫോർവേഡ് ലക്ഷ്യംകണ്ടത്. 84ാം മിനിറ്റിൽ ജെയിംസ് മകാറ്റെ നാലാം ഗോൾനേടി പട്ടിക പൂർത്തിയാക്കി. ജയത്തോടെ സിറ്റി പ്രീമിയർ ലീഗ് ടോപ് ഫോറിലേക്കുയർന്നു.
മറ്റൊരു മത്സരത്തിൽ ലെയ്സെസ്റ്റർ സിറ്റിയെ ആഴ്സണൽ എതിരില്ലാത്ത രണ്ട് ഗോളിന് തോൽപ്പിച്ചു. ഫുൾഹാം 2-1ന് നോട്ടിങ്ങാമിനെയും, എവർട്ടൺ 2-1ന് ക്രിസ്റ്റൽ പാലസിനെയും ബ്രെന്റ്ഫോർഡ് 1-0ന് വെസ്റ്റ്ഹാമിനെയും തോൽപ്പിച്ചു. ആസ്റ്റൺ വില്ല-ഇപ്സിച്ച് ടൗൺ മത്സരം 1-1ന് സമനിലയിലായി.
57 പോയിന്റുമായി ലിവർപൂളാണ് പട്ടികയിൽ മുകളിൽ. 53 പോയിന്റുമായി ആഴ്സണൽ രണ്ടാമതും 47 പോയിന്റുമായി നോട്ടിങ്ങാം മൂന്നാമതുമുണ്ട്. നാലാമതുള്ള സിറ്റിക്ക് പിന്നിൽ ബേൺമൗതാണ്. ഇന്ന് ലിവർപൂൾ വോൾവ്സിനെയും ടോട്ടനം മാഞ്ചസ്റ്റർ യുണൈറ്റഡിനെയും നേരിടും.

