Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രീമിയർ ലീഗിൽ സിറ്റിക്കും ചെൽസിക്കും തോൽവി

text_fields
bookmark_border
premier league 09897897
cancel
camera_alt

ചെൽസിക്കെതിരായ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്‍റെ സ്കോട്ട് മക്ടോമിനേ രണ്ടാം ഗോൾ നേടുന്നു

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വമ്പന്മാരായ മാഞ്ചസ്റ്റർ സിറ്റിക്കും ചെൽസിക്കും തോൽവി. സിറ്റിയെ എതിരില്ലാത്ത ഒരു ഗോളിന് ആസ്റ്റൺ വില്ലയാണ് പരാജയപ്പെടുത്തിയത്. ചെൽസിയെ 2-1ന് മാഞ്ചസ്റ്റർ യുണൈറ്റഡും വീഴ്ത്തി.

ആസ്റ്റൺ വില്ലക്ക് വേണ്ടി 74ാം മിനിറ്റിൽ ലിയോൺ ബെയ്‍ലിയാണ് ഗോൾ നേടിയത്. തീർത്തും നിറംമങ്ങിയ പ്രടനമായിരുന്നു മത്സരത്തിലുടനീളം സിറ്റിയുടെത്. ആസ്റ്റൺ വില്ല ലക്ഷ്യത്തിലേക്ക് 22 ഷോട്ടുകൾ തൊടുത്തപ്പോൾ വെറും രണ്ട് ഷോട്ടുകൾ മാത്രമാണ് സിറ്റിയുടെ ഭാഗത്തുനിന്നുണ്ടായത്. പോയിന്‍റ് ടേബിളിൽ നിലവിൽ നാലാമതാണ് സിറ്റി.

സ്കോട്ട് മക്ടോമിനേ നേടിയ ഇരട്ടഗോളുകളുടെ ബലത്തിലാണ് ചെൽസിയെ മാഞ്ചസ്റ്റർ യുണൈറ്റഡ് തുരത്തിയത്. 19, 69 മിനിറ്റുകളിലായിരുന്നു മക്ടോമിനേയുടെ ഗോളുകൾ. 45ാം മിനിറ്റിൽ കോൾ പാൽമറാണ് ചെൽസിയുടെ മറുപടി ഗോൾ നേടിയത്. പോയിന്‍റ് ടേബിളിൽ ആറാമതാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്.

മറ്റ് മത്സരങ്ങളിൽ ആഴ്സണൽ 4-3ന് ലൂട്ടൺ ടൗണിനെയും ലിവർപൂൾ 2-0ന് ഷെഫീൽഡ് യുനൈറ്റഡിനെയും പരാജയപ്പെടുത്തി. ലിവർപൂളിനായി വിർജിൽ വാൻഡിക്, ഡൊമിനിക് സോബോസ്ലായി എന്നിവർ ഗോൾ നേടി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - English Premier League Man city
Next Story