ഇംഗ്ലീഷ് പ്രീമിയർ ലീഗ്; ബ്രൈറ്റനോടും തോറ്റ് ലിവർപൂൾ
text_fieldsലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബാളിൽ ജയം മറന്ന നിലവിലെ ചാമ്പ്യന്മാർക്ക് മറ്റൊരു തോൽവി. ബ്രൈറ്റൻ ഒന്നിനെതിരെ രണ്ട് ഗോളിനാണ് ലിവർപൂളിനെ വീഴ്ത്തിയത്. ഡാനി വെൽബെക്കിന്റെ (14, 56) ഇരട്ട ഗോൾ സ്വന്തം മൈതാനത്ത് ബ്രൈറ്റന് ജയം സമ്മാനിച്ചു. 30ാം മിനിറ്റിൽ മിലോസ് കെർകെസാണ് ചെമ്പടക്കായി വല ചലിപ്പിച്ചത്. പോയന്റ് പട്ടികയിൽ നാലാംസ്ഥാനത്തേക്ക് കയറാനുള്ള സുവർണാവസരവും ലിവർപൂൾ കളഞ്ഞുകുളിച്ചു. 49 പോയന്റുമായി അഞ്ചാമതാണിവർ.
മറ്റൊരു മത്സരത്തിൽ മാഞ്ചസ്റ്റർ യുനൈറ്റഡിനെ ബേൺമൗത്ത് 2-2ന് സമനിലയിൽ തളച്ചു. കളി ഒരു മണിക്കൂർ പിന്നിട്ട ശേഷം 20 മിനിറ്റിനിടെയാണ് നാല് ഗോളും പിറന്നത്. 61ാം മിനിറ്റിലെ പെനാൽറ്റി ബ്രൂണോ ഫെർണാണ്ടസ് ലക്ഷ്യത്തിലെത്തിച്ച് ബേൺമൗത്തിന്റെ മൈതാനത്ത് യുനൈറ്റഡിന് ലീഡ് സമ്മാനിച്ചു.
67ാം മിനിറ്റിൽ റയാൻ ക്രിസ്റ്റിയിലൂടെ ആതിഥേയർ സമനില പിടിച്ചു. 71ാം മിനിറ്റിൽ ഇവരുടെ ജെയിംസ് ഹില്ലിന്റെ സെൽഫ് ഗോളിൽ യുനൈറ്റഡിന് വീണ്ടും മുൻതൂക്കം. 78ാം മിനിറ്റിൽ ബേൺമൗത്ത് താരം എവാനിൽസണിനെ ബോക്സിൽ വീഴ്ത്തിയതിന് ഹാരി മക്യൂറേക്ക് ചുവപ്പ് കാർഡ്. എലി ജൂനിയർ ക്രൂപി (81) എടുത്ത പെനാൽറ്റി ലക്ഷ്യം കണ്ടതോടെ 2-2. പോയന്റ് പട്ടിയിൽ മൂന്നാം സ്ഥാനം നിലനിർത്തി യുനൈറ്റഡ് (55).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

