Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ്; സ​മ​നി​ല​പ്പൂ​ട്ടി​ൽ ലി​വ​ർ​പൂ​ൾ

text_fields
bookmark_border
ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ്;  സ​മ​നി​ല​പ്പൂ​ട്ടി​ൽ ലി​വ​ർ​പൂ​ൾ
cancel
camera_alt

ലി​വ​ർ​പൂ​ൾ താ​രം ഡൊ​മി​നി​ക് സോ​ബോ​സ്ലാ​യി​യു​ടെ മു​ന്നേ​റ്റം

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആദ്യ നാലിലേക്ക് ഉയരാനുള്ള അവസരം നഷ്ടമാക്കി ലിവർപൂൾ. ടോട്ടനത്തോട് സമനില വഴങ്ങിയതാണ് ടീമിന് തിരിച്ചടിയായത്. ഡൊമിനിക് സോബോസ്ലായിയുടെ സീസണിലെ നാലാമത്തെ ഡയറക്ട് ഫ്രീകിക്ക് ഗോളിലൂടെ ലിവർപൂൾ ഏറക്കുറെ ഉറപ്പിച്ച വിജയമാണ് സാധാരണ സമയത്തിെന്റ അവസാന മിനിറ്റിൽ റിച്ചാർലിസണിെന്റ ഗോളിലൂടെ ടോട്ടനം തട്ടിയകറ്റിയത്. ലിവർപൂളിെന്റ ചാമ്പ്യൻസ് ലീഗ് യോഗ്യതാ സ്വപ്നങ്ങൾക്കും തിരിച്ചടിയാണ് ഈ സമനില.

പ്രീമിയർ ലീഗിൽ മോശം ഫോം തുടരുന്ന ടോട്ടനത്തിന് തലയുയർത്താവുന്ന സമനില കൂടിയായി ഇത്. പോയന്റ് പട്ടികയിൽ ചെൽസിക്ക് ഒരു പോയന്റ് മുകളിൽ അഞ്ചാം സ്ഥാനത്താണ് ഇപ്പോൾ ലിവർപൂൾ. 70 പോയന്റുമായി ആർസനലാണ് ഒന്നാം സ്ഥാനത്ത്. 61 പോയന്റുമായി മാഞ്ചസ്റ്റർ സിറ്റി രണ്ടാം സ്ഥാനത്തും 54 പോയന്റുമായി മാഞ്ചസ്റ്റർ യുനൈറ്റഡ് മൂന്നാം സ്ഥാനത്തുമാണ്. ആസ്റ്റൺ വില്ലയാണ് നാലാം സ്ഥാനത്ത്. ലിവർപൂളിന് 49 പോയന്റാണുള്ളത്. 30 പോയന്റുമായി 16ാം സ്ഥാനത്താണ് ടോട്ടനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - English Premier League; Liverpool in the tie
Next Story