Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഇംഗ്ലീഷ് പ്രീമിയർ...

ഇംഗ്ലീഷ് പ്രീമിയർ ലീഗ്; ലിവർപൂൾ-ചെൽസി സമനില

text_fields
bookmark_border
ഇംഗ്ലീഷ് പ്രീമിയർ ലീഗ്; ലിവർപൂൾ-ചെൽസി സമനില
cancel
camera_alt

മ​ത്സ​ര​ത്തി​നി​ടെ ലി​വ​ർ​പൂ​ൾ ഡി​ഫ​ൻ​ഡ​ർ വി​ർ​ജി​ൽ വാ​ൻ ഡൈ​ക്കി​ന്റെ ജ​ഴ്സി പി​ടി​ച്ചു​വ​ലി​ക്കു​ന്ന ചെ​ൽ​സി സ്ട്രൈ​ക്ക​ർ ജാ​വോ പെ​ഡ്രോ

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് മത്സരത്തിൽ ചെൽസിയുമായി സമനിലയിൽ പിരിഞ്ഞെങ്കിലും ചാമ്പ്യൻസ് ലീഗ് യോഗ്യതാ സാധ്യത സജീവമാക്കി ലിവർപൂൾ. ചെമ്പട‍യുടെ തട്ടകമാ‍യ ആൻഫീൽഡ് സ്റ്റേഡി‍യത്തിൽ നടന്ന മത്സരത്തിൽ ഇരു ടീമും ഓരോ ഗോൾ നേടി. അതേസമയം, മാഞ്ചസ്റ്റർ യുനൈറ്റഡിനെ സണ്ടർലൻഡ് ഗോൾരഹിത സമനിലയിൽ തളച്ചു.

ആറാം മിനിറ്റിൽത്തന്നെ റയാൻ ഗ്രാവൻബെർചിലൂടെ മുന്നിലെത്തിയിരുന്നു ലിവർപൂൾ. 35ാം മിനിറ്റിൽ ചെൽസിക്കായി അർജന്റീന താരം എൻസോ ഫെർണാണ്ടസ് ഗോൾ മടക്കി. രണ്ടാം പകുതിയിൽ ഇരുടീമും വല ചലിപ്പിച്ചെങ്കിലും ഓഫ് സൈഡിൽ കുടുങ്ങി. 36 മത്സരങ്ങളിൽ 65 പോയന്റുമായി മൂന്നാംസ്ഥാനത്തുണ്ട് യുനൈറ്റഡ്. 59 പോയന്റുമായി നാലാംസ്ഥാനത്ത് തുടരുകയാണ് ലിവർപൂൾ. സാധ്യതകളിൽനിന്ന് എന്നേ പുറത്തായ ചെൽസി 49 പോയന്റുമായി ഒമ്പതാമതും. ആദ്യ അഞ്ച് സ്ഥാനക്കാർക്കാണ് ചാമ്പ്യൻസ് ലീഗ് പ്രവേശനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ChelseaFootball MatchEnglish Premier LeagueLiverpool
News Summary - English Premier League; Liverpool-Chelsea draw
Next Story