Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightപ്രീമിയർ ലീഗിൽ...

പ്രീമിയർ ലീഗിൽ യു​നൈ​റ്റ​ഡി​ന്​ തോ​ൽ​വി

text_fields
bookmark_border
പ്രീമിയർ ലീഗിൽ യു​നൈ​റ്റ​ഡി​ന്​ തോ​ൽ​വി
cancel
camera_alt

മാ​ഞ്ച​സ്റ്റ​ർ യു​നൈ​റ്റ​ഡി​നെ​തി​രെ ഗോ​ൾ നേ​ടി​യ വോ​ൾ​വ്​​സ്​ താ​ര​ങ്ങ​ളു​ടെ ആ​ഹ്ലാ​ദം

മാ​ഞ്ച​സ്റ്റ​ർ: പു​തി​യ പ​രി​ശീ​ല​ക​ൻ റാ​ൽ​ഫ്​ റാ​ങ്​​നി​ക്കി​നു​ കീ​ഴി​ൽ മാ​ഞ്ച​സ്റ്റ​ർ യു​നൈ​റ്റ​ഡി​ന്​ ആ​ദ്യ തോ​ൽ​വി. ഇം​ഗ്ലീ​ഷ്​ പ്രീ​മി​യ​ർ ലീ​ഗി​ൽ വോ​ൾ​വ്​​സാ​ണ്​ ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​ന്​ യു​നൈ​റ്റ​ഡി​നെ വീ​ഴ്​​ത്തി​യ​ത്. 82ാം മി​നി​റ്റി​ൽ ജാ​വോ മൗ​ടീ​ന്യോ​യു​ടെ ബൂ​ട്ടി​ൽ​നി​ന്നാ​യി​രു​ന്നു നി​ർ​ണാ​യ​ക​ ഗോ​ൾ.

40 വ​ർ​ഷ​ത്തി​നു​ശേ​ഷ​മാ​ണ്​ യു​നൈ​റ്റ​ഡ്​ സ്വ​ന്തം മൈ​താ​ന​മാ​യ ഓ​ൾ​ഡ്​ ട്രാ​ഫോ​ർ​ഡി​ൽ വോ​ൾ​വ്​​സി​നോ​ട്​ തോ​ൽ​ക്കു​ന്ന​ത്. മ​ത്സ​ര​ത്തി​ലു​ട​നീ​ളം ബാ​ക്ക്​​ഫൂ​ട്ടി​ലാ​യി​രു​ന്ന യു​നൈ​റ്റ​ഡി​നെ​തി​രെ അ​ർ​ഹി​ക്കു​ന്ന വി​ജ​യ​മാ​യി​രു​ന്നു വോ​ൾ​വ്​​സി​​ന്‍റേ​ത്. മ​ത്സ​ര​ത്തി​ൽ വോ​ൾ​വ്​​സ് ഗോ​ൾ തേ​ടി​ 19 ഷോ​ട്ടു​ക​ൾ പാ​യി​ച്ചു. ഇ​തി​ൽ 15ഉം ​ആ​ദ്യ പ​കു​തി​യി​ലാ​യി​രു​ന്നു. 2003ൽ ​ഇ​ത്ത​രം ക​ണ​ക്കു​ക​ൾ റെ​ക്കോ​ഡ്​ ചെ​യ്യ​പ്പെ​ട്ടു​തു​ട​ങ്ങി​യ​​ശേ​ഷം 'തി​യ​റ്റ​ർ ഓ​ഫ്​ ഡ്രീം​സി'​ൽ സ​ന്ദ​ർ​ശ​ക ടീ​മി​ന്‍റെ ഏ​റ്റ​വും കൂ​ടു​ത​ൽ ഷോ​ട്ടു​ക​ളാ​ണി​ത്.

റാ​ങ്​​നി​ക്​​ ചു​മ​ത​ല​​യേ​റ്റ​തു​മു​ത​ൽ ന​ട​പ്പാ​ക്കി​ത്തു​ട​ങ്ങി​യ പ്ര​സി​ങ്​ ശൈ​ലി യു​നൈ​റ്റ​ഡി​ന്​ വോ​ൾ​വ്​​സി​നെ​തി​രെ പു​റ​ത്തെ​ടു​ക്കാ​നാ​യ​തേ​യി​ല്ല. 19 മ​ത്സ​ര​ങ്ങ​ളി​ൽ 31 പോ​യ​ന്‍റു​മാ​യി ഏ​ഴാം സ്ഥാ​ന​ത്താ​ണ്​ യു​നൈ​റ്റ​ഡ്. 28 പോ​യ​ന്‍റു​ള്ള വോ​ൾ​വ്​​സ്​ തൊ​ട്ടു​പിന്നി​ലു​ണ്ട്.

ലാ ലിഗ: സെ​വി​യ്യ​ക്ക്​ ജ​യം

മ​ഡ്രി​ഡ്​: സ്പാ​നി​ഷ്​ ലാ ​ലി​ഗ​യി​ൽ ര​ണ്ടാ​മ​തു​ള്ള സെ​വി​യ്യ ജ​യ​വു​മാ​യി ഒ​ന്നാ​മ​തു​ള്ള റ​യ​ൽ മ​ഡ്രി​ഡി​ന്‍റെ ലീ​ഡ്​ അ​ഞ്ചു പോ​യ​ന്‍റാ​ക്കി കു​റ​ച്ചു. കാ​ഡി​സി​നെ​യാ​ണ്​ സെ​വി​യ്യ 1-0ത്തി​ന്​ തോ​ൽ​പി​ച്ച​ത്. റ​യ​ൽ ക​ഴി​ഞ്ഞ​ദി​വ​സം ഗെ​റ്റാ​ഫെ​യോ​ട്​ തോ​റ്റി​രു​ന്നു. 20 ക​ളി​ക​ളി​ൽ റ​യ​ലി​ന്​ 46ഉം 19 ​മ​ത്സ​ര​ങ്ങ​ളി​ൽ സെ​വി​യ്യ​ക്ക്​ 41ഉം ​പോ​യ​ന്‍റാ​ണു​ള്ള​ത്.

ലൂ​കാ​സ്​ ഒ​കാം​പോ​സി​ന്‍റെ ഗോ​ളാ​ണ്​ കാ​ഡി​സി​നെ​തി​രെ സെ​വി​യ്യ​ക്ക്​ ജ​യം സ​മ്മാ​നി​ച്ച​ത്. ഒ​യ്​​ഹാ​ൻ സാ​ൻ​സെ​റ്റി​ന്‍റെ ഹാ​ട്രി​ക്​ മി​ക​വി​ൽ അ​ത്​​ല​റ്റി​കോ ബി​ൽ​ബാ​വോ 3-1ന്​ ​ഒ​സാ​സു​ന​യെ തോ​ൽ​പി​ച്ച​പ്പോ​ൾ ജെ​റാ​ഡ്​ മൊ​റേ​നോ​യു​ടെ ഇ​ര​ട്ട ഗോ​ൾ ക​രു​ത്തി​ൽ വി​യ്യ റ​യ​ൽ 5-0ത്തി​ന്​ ലെ​വ​ന്‍റെ​യെ ത​ക​ർ​ത്തു. ലൂ​ക്​ ഡി ​യോ​ങ്ങി​ന്‍റെ ഗോ​ളി​ൽ ബാ​ഴ്​​സ​ലോ​ണ 1-0ത്തി​ന്​ മ​യ്യോ​ർ​ക​യെ തോ​ൽ​പി​ച്ചു.

ഫ്രഞ്ച്​ കപ്പ്: എം​ബാ​പെ​ക്ക്​ ഹാ​ട്രി​ക്​; പി.​എ​സ്.​ജി​ക്ക്​ ജ​യം

പാ​രി​സ്​: സ്റ്റാ​ർ സ്​​ട്രൈ​ക്ക​ർ കി​ലി​യ​ൻ എം​ബാ​പെ​യു​ടെ ഹാ​ട്രി​ക്​ മി​ക​വി​ൽ ഫ്ര​ഞ്ച്​ ക​പ്പി​ൽ നി​ല​വി​ലെ ജേ​താ​ക്ക​ളാ​യ പി.​എ​സ്.​ജി നാ​ലാം റൗ​ണ്ടി​ൽ ജ​യം നേ​ടി. നാ​ലാം ഡി​വി​ഷ​ൻ ക്ല​ബാ​യ വാ​ന്നെ​സി​നെ 4-0ത്തി​നാ​ണ്​ പി.​എ​സ്.​ജി ത​ക​ർ​ത്ത​ത്. ഒ​രു ഗോ​ൾ പ്ര​സ്ന​ൽ കിം​​പെം​ബെ നേ​ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Laligafrench leagueEnglish Premier League
News Summary - english premier league, la liga, french league
Next Story