Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഇംഗ്ലീഷ് പ്രീമിയർ...

ഇംഗ്ലീഷ് പ്രീമിയർ ലീഗ്; സിറ്റിക്കും യുനൈറ്റഡിനും ജയം

text_fields
bookmark_border
ഇംഗ്ലീഷ് പ്രീമിയർ ലീഗ്; സിറ്റിക്കും യുനൈറ്റഡിനും ജയം
cancel
camera_alt

ക്രി​സ്റ്റ​ൽ പാ​ല​സി​നെ​തി​രെ മാ​ഞ്ച​സ്റ്റ​ർ യു​നൈ​റ്റ​ഡി​ന്റെ ബെ​ഞ്ച​മി​ൻ സെ​സ്കോ ഗോ​ൾ നേ​ടു​ന്നു

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കരുത്തരായ മാഞ്ചസ്റ്റർ ടീമുകളും ലിവർപൂളും ജയം സ്വന്തമാക്കി. മാഞ്ചസ്റ്റർ സിറ്റി 1-0ത്തിന് ലീഡ്സ് യുനൈറ്റഡിനെ കീഴടക്കിയപ്പോൾ മാഞ്ചസ്റ്റർ യുനൈറ്റഡ് 2-1ന് ക്രിസ്റ്റൽ പാലസിനെ മറികടന്നു. ലിവർപൂൾ 5-2ന് വെസ്റ്റ്ഹാം യുനൈറ്റഡിനെയാണ് തകർത്തത്. ഒന്നാമതുള്ള ആഴ്സനലിന് (61) പിന്നിൽ രണ്ടാമതാണ് സിറ്റി (59). യുനൈറ്റഡ് (51) മൂന്നാമതും ആസ്റ്റൺവില്ലക്ക് (51) പിറകിൽ ലിവർപൂൾ (48) അഞ്ചാം സ്ഥാനത്തുമാണ്. ആദ്യം ഗോൾ വഴങ്ങിയശേഷമായിരുന്നു പാലസിനെതിരെ യുനൈറ്റഡിന്റെ വിജയം. ബ്രൂണോ ഫെർണാണ്ടസ് (പെനാൽറ്റി-57), ബെഞ്ചമിൻ സെസ്കോ (65) എന്നിവരാണ് യുനൈറ്റഡിനായി സ്കോർ ചെയ്തത്.

നാലം മിനിറ്റിൽ പാലസിനെ മുന്നിലെത്തിച്ച മാക്സൻസ് ലാക്രായിസ് 56ാം മിനിറ്റിൽ ചുവപ്പ് കാർഡ് കണ്ടു. ആദ്യപകുതിയുടെ ഇഞ്ചുറി സമയത്ത് അന്റോയിൻ സെമന്യോ നേടിയ ഗോളിലാണ് സിറ്റിയുടെ ജയം. ലിവർപൂളിനായി ഹ്യൂഗാ എകിറ്റികെ, വിർജിൽ വാൻഡൈക്, അലക്സിസ് മക്അലിസ്റ്റർ, കോഡി ഗാക്പോ എന്നിവർ സ്കോർ ചെയ്തപ്പോൾ ഒരു ഗോൾ ലീഡ്സിന്റെ അക്സൽ ദിസാസിയുടെ വകയായിരുന്നു. എവർട്ടൺ 3-2ന് ന്യൂകാസിൽ യുനൈറ്റഡിനെയും ബ്രെന്റ്ഫോഡ് 4-3ന് ബേൺലിയെയും തോൽപിച്ചു. ആസ്റ്റ്ൺവില്ല 2-0ത്തിന് വോൾവ്സിനോട് തോറ്റപ്പോൾ ബോൺമൗത്ത്-സണ്ടർലൻഡ് മത്സരം 1-1ന് സമനിലയിലായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Manchester cityFootball MatchEnglish Premier LeagueManchester United
News Summary - English Premier League; City and United win
Next Story