ഇംഗ്ലീഷ് പ്രീമിയർ ലീഗ്; ആഴ്സനലിന് ജയം; ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു
text_fieldsലണ്ടൻ: 1-2ന് പിന്നിൽ നിന്നശേഷം മൂന്നു ഗോളടിച്ചുകയറ്റി ആഴ്സനലിന്റെ മാസ് തിരിച്ചുവരവ്. 4-2ന് ആസ്റ്റൺവില്ലയെ തോൽപിച്ച ഗണ്ണേഴ്സ് തൽക്കാലത്തേക്കെങ്കിലും ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിക്കുകയും ചെയ്തു. കഴിഞ്ഞ റൗണ്ടിൽ ആഴ്സനലിനെ തോൽപിച്ച മാഞ്ചസ്റ്റർ സിറ്റി പോയന്റ് നിലയിൽ ഒപ്പമെത്തുകയും ഗോൾശരാശരിയുടെ മുൻതൂക്കത്തിൽ ഒന്നാം സ്ഥാനത്തെത്തിയിരുന്നു.
വില്ലക്കെതിരായ ജയത്തോടെ ആഴ്സനലിന് 23 മത്സരങ്ങളിൽ 54 പോയന്റായി. അഞ്ചാം മിനിറ്റിൽ ഒലി വാറ്റ്കിൻസിന്റെ ഗോളിൽ വില്ലയാണ് ലീഡെടുത്തത്. 16ാം മിനിറ്റിൽ ബുകായോ സാകയിലൂടെ ആഴ്സനൽ ഒപ്പംപിടിച്ചു. എന്നാൽ, 31ാം മിനിറ്റിൽ ഫിലിപ്പെ കുടീന്യോ വില്ലയെ വീണ്ടും മുന്നിലെത്തിച്ചു. കളി ഒരു മണിക്കൂർ പിന്നിട്ടപ്പോഴായിരുന്നു മൈക്കൽ ആർട്ടേറ്റയുടെ ടീമിന്റെ തിരിച്ചുവരവ്. 61ാം മിനിറ്റിൽ ഒലക്സാണ്ടർ ഷിൻചെങ്കോ നേടിയ ഗോളിൽ ആഴ്സനൽ സമനില പിടിച്ചു. ആ സ്കോറിൽ കളിയവസാനിച്ചേക്കുമെന്ന ഘട്ടത്തിൽ ഇഞ്ചുറി സമയത്താണ് ഇരട്ടഗോളുമായി ആഴ്സനൽ ജയം പിടിച്ചെടുത്തത്.
ആദ്യം വില്ല ഗോളി എമിലിയാനോ മാർട്ടിനെസിന്റെ സെൽഫ് ഗോളിൽ ലീഡ് നേടിയതിനു പിന്നാലെ ഗബ്രിയേൽ മാർട്ടിനെല്ലിയുടെ അവസാന നിമിഷ ഗോളിൽ ആഴ്സനൽ ജയമുറപ്പിക്കുകയും ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

