Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രക്ഷകനായി സലാഹ്; ഗണ്ണേഴ്സിനെതിരെ സമനില പിടിച്ച് ലിവർപൂൾ (2-2)

text_fields
bookmark_border
രക്ഷകനായി സലാഹ്; ഗണ്ണേഴ്സിനെതിരെ സമനില പിടിച്ച് ലിവർപൂൾ (2-2)
cancel

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കരുത്തരുടെ പോരാട്ടം സമനിലയിൽ പിരിഞ്ഞു. രണ്ടുഗോൾ വീതമടിച്ചാണ് (2-2) ലിവർപൂളും ഗണ്ണേഴ്സും കളി അവസാനിപ്പിച്ചത്.

ജയത്തോടെ പോയിന്റ് പട്ടികയിൽ ഒന്നാമതെത്താനുള്ള ലിവർപൂളിന്റെ ശ്രമങ്ങൾക്കാണ് എമിറേറ്റ്സ് സ്റ്റേഡിയത്തിൽ ആഴ്സനൽ തടയിട്ടത്.

ഒൻപതാം മിനിറ്റിൽ ബുക്കായോ സാകയിലൂടെ ആഴ്സനലാണ് ആദ്യം ലീഡെടുക്കുന്നത്. ബെൻ വൈറ്റിന്റെ ലോങ് ബോൾ സ്വീകരിച്ച സാക പിഴവുകളില്ലാതെ ലക്ഷ്യം കണ്ടു.

18ാം മിനിറ്റിൽ അലക്സാണ്ടർ-അർനോൾഡിൻ്റെ സെറ്റ്പീസിൽ നിന്ന് ഹെഡുതിർത്ത് വിർജിൽ വാൻരക്ഷകനായി സലാഹ്; ഗണ്ണേഴ്സിനെതിരെ സമനില പിടിച്ച് ലിവർപൂൾ (2-2)ഡൈക്ക് ലിവർപൂൾ സമനില‍യിൽ എത്തിച്ചു (1-1). 43ാം മിനിറ്റിൽ മൈക്കൽ മെറീനോയിലൂടെ ആഴ്സനൽ വീണ്ടും ലീഡെടുത്തു.

രണ്ടാം പകുതിയുടെ അവസാനത്തേക്ക് കടന്നതോടെ ആഴ്സനൽ ഏറെ കുറേ ജയമുറപ്പിച്ചിരുന്നു. എന്നാൽ, 81ാം മിനിറ്റിൽ സൂപ്പർ സ്ട്രൈക്കർ മുഹമ്മദ് സലാഹിന്റെ ഗോളിലൂടെ ലിവർപൂൾ സമനില എത്തിപ്പിടിക്കുകയായിരുന്നു.

പ്രീമിയർ ലീഗ് പുതിയ സീസണിൽ ഒൻപത് മത്സരങ്ങൾ പൂർത്തിയായപ്പോൾ 22 പോയിൻറുമായി ലിവർപൂൾ രണ്ടാമതും 18 പോയിന്റുമായി ആഴ്സനൽ മൂന്നാമതുമാണ്. 23 പോയിന്റുള്ള മാഞ്ചസ്റ്റർ സിറ്റിയാണ് ഒന്നാം സ്ഥാനത്ത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - English Premier League: Arsenal - Liverpool draw (2-2)
Next Story