Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ...

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ്; ബോ​ൺ​മൗ​ത്തി​നോ​ട് തോറ്റ് ലി​വ​ർ​പൂ​ൾ

text_fields
bookmark_border
ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ്; ബോ​ൺ​മൗ​ത്തി​നോ​ട് തോറ്റ് ലി​വ​ർ​പൂ​ൾ
cancel

ല​ണ്ട​ൻ: മാ​ഞ്ച​സ്റ്റ​ർ യു​നൈ​റ്റ​ഡി​നെ ഏ​ക​പ​ക്ഷീ​യ​മാ​യ ഏ​ഴു ഗോ​ളു​ക​ൾ​ക്ക് തോ​ൽ​പി​ച്ച് ഏ​ഴാം സ്വ​ർ​ഗ​ത്തി​ലേ​റി​യ ലി​വ​ർ​പൂ​ളി​നെ ഭൂ​മി​യി​ലേ​ക്കി​റ​ക്കി ബോ​ൺ​മൗ​ത്ത്. ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗി​ൽ എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​നാ​ണ് ത​രം​താ​ഴ്ത്ത​ൽ ഭീ​ഷ​ണി നേ​രി​ടു​ന്ന ബോ​ൺ​മൗ​ത്ത് ലി​വ​ർ​പൂ​ളി​നെ മ​ല​ർ​ത്തി​യ​ടി​ച്ച​ത്.

28ാം മി​നി​റ്റി​ൽ ഫി​ലി​പ് ബി​ല്ലി​ങ്ങി​ന്റെ ബൂ​ട്ടി​ൽ​നി​ന്നാ​യി​രു​ന്നു നി​ർ​ണാ​യ​ക ഗോ​ൾ. ലി​വ​ർ​പൂ​ളി​ന് ല​ഭി​ച്ച പെ​നാ​ൽ​റ്റി സൂ​പ്പ​ർ താ​രം മു​ഹ​മ​മ​ദ് സ​ലാ​ഹ് പാ​ഴാ​ക്കി. മ​ത്സ​രം തു​ട​ങ്ങു​മ്പോ​ൾ ലീ​ഗി​ൽ അ​വ​സാ​ന സ്ഥാ​ന​ത്താ​യി​രു​ന്ന ബോ​ൺ​മൗ​ത്ത് ജ​യ​ത്തോ​ടെ 24 പോ​യ​ന്റു​മാ​യി 16ാം സ്ഥാ​ന​ത്തേ​ക്ക് ക​യ​റി. ലി​വ​ർ​പൂ​ൾ 42 പോ​യ​ന്റോ​ടെ അ​ഞ്ചാം സ്ഥാ​ന​ത്താ​ണ്.

സ്പാനിഷ് ലാ ലിഗ; റയലിന് ജയം

മ​ഡ്രി​ഡ്: സ്പാ​നി​ഷ് ലാ ​ലി​ഗ​യി​ൽ നി​ല​വി​ലെ ജേ​താ​ക്ക​ളാ​യ റ​യ​ൽ മ​ഡ്രി​ഡി​ന് ജ​യം. എ​സ്പാ​ന്യോ​ളി​നെ 3-1നാ​ണ് റ​യ​ൽ തോ​ൽ​പി​ച്ച​ത്. എ​ട്ടാം മി​നി​റ്റി​ൽ ജോ​സേ​ലു​വി​ലൂ​ടെ എ​സ്​​പാ​ന്യോ​ൾ മു​ന്നി​ലെ​ത്തി​യെ​ങ്കി​ലും സ്വ​ന്തം ത​ട്ട​ക​മാ​യ സാ​ന്റി​യാ​ഗോ ബെ​ർ​ണ​ബ്യൂ​വി​ൽ പി​ന്നീ​ട് റ​യ​ലി​ന്റെ ആ​ധി​പ​ത്യ​മാ​യി​രു​ന്നു. 22ാം മി​നി​റ്റി​ൽ വി​നീ​ഷ്യ​സ് ജൂ​നി​യ​റി​ലൂ​ടെ ഒ​പ്പം​പി​ടി​ച്ച റ​യ​ൽ 39ാം മി​നി​റ്റി​ൽ എ​ഡ​ർ മി​ലി​റ്റാ​വോ​യു​ടെ ഗോ​ളി​ൽ ലീ​ഡെ​ടു​ത്തു. ഇ​ഞ്ചു​റി സ​മ​യ​ത്ത് (90+3) പ​ക​ര​ക്കാ​ര​ൻ മാ​ർ​കോ അ​​സെ​ൻ​സി​യോ​യു​ടെ വ​ക​യാ​യി​രു​ന്നു റ​യ​ലി​ന്റെ മൂ​ന്നാം ഗോ​ൾ. 25 മ​ത്സ​ര​ങ്ങ​ളി​ൽ 456 പോ​യ​ന്റു​മാ​യി ര​ണ്ടാം സ്ഥാ​ന​ത്താ​ണ് റ​യ​ൽ. 24 ക​ളി​ക​ളി​ൽ 62 പോ​യ​ന്റു​ള്ള ബാ​ഴ്സ​ലോ​ണ​യാ​ണ് മു​ന്നി​ൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LiverpoolEnglish Premier LeagueAFC Bournemouth
News Summary - english premier league AFC Bournemouth vs. Liverpool
Next Story