Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഇംഗ്ലീഷ്​ ലീഗ്​ കപ്പ്​: യുനൈറ്റഡ്​, സിറ്റി ക്വാർട്ടറിൽ
cancel
Homechevron_rightSportschevron_rightFootballchevron_rightഇംഗ്ലീഷ്​ ലീഗ്​...

ഇംഗ്ലീഷ്​ ലീഗ്​ കപ്പ്​: യുനൈറ്റഡ്​, സിറ്റി ക്വാർട്ടറിൽ

text_fields
bookmark_border

മാ​ഞ്ച​സ്​​റ്റ​ർ: മു​ൻ​നി​ര​ക്കാ​രെ പു​റ​ത്തി​രു​ത്തി ഇ​ള​മു​റ​ക്കാ​ർ​ക്ക്​ അ​വ​സ​രം ന​ൽ​കി​യ മാ​ഞ്ച​സ്​​റ്റ​ർ യു​നൈ​റ്റ​ഡും പ്ര​മു​ഖ​രെ എ​ല്ലാ​വ​രെ​യും നി​ല​നി​ർ​ത്തി ഇ​റ​ങ്ങി​യ മാ​ഞ്ച​സ്​​റ്റ​ർ സി​റ്റി​യും ഇം​ഗ്ലീ​ഷ്​ സൂ​പ്പ​ർ ക​പ്പി​ൽ ജ​യ​ത്തോ​ടെ ക്വാ​ർ​ട്ട​റി​ൽ. പ്ര​മു​ഖ​ർ പോ​രി​നി​റ​ങ്ങി​യ ദി​ന​ത്തി​ൽ യു​നൈ​റ്റ​ഡ്​ അ​ഞ്ചു​ദി​വ​സ​ത്തി​നി​ടെ ര​ണ്ടാം ത​വ​ണ​യും ബ്രൈ​റ്റ​ണെ വീ​ഴ്​​ത്തി​യ​പ്പോ​ൾ ബേ​ൺ​ലി​ക്കെ​തി​രെ​യാ​യി​രു​ന്നു സി​റ്റി​യു​ടെ വി​ജ​യം.

ക​ഴി​ഞ്ഞ ദി​വ​സം ഇ​റ​ങ്ങി​യ ടീ​മി​ൽ വി​ക്​​ട​ർ ലി​ൻ​ഡ്​​ലോ​ഫ്​ ഒ​ഴി​കെ എ​ല്ലാ​വ​രെ​യും പു​റ​ത്തി​രു​ത്തി പ​ക​ര​ക്കാ​രു​മാ​യി ഇ​റ​ങ്ങി​യി​ട്ടും യു​നൈ​റ്റ​ഡി​നെ​തി​രെ പ്ര​തി​രോ​ധം തീ​ർ​ക്കാ​ൻ ബ്രൈ​റ്റ​ണാ​യി​ല്ല. സ്​​കോ​ട്ട്​ മ​ക്​​ടോ​മി​നെ, യു​വാ​ൻ മാ​റ്റ, പോ​ൾ പോ​ഗ്​​ബ എ​ന്നി​വ​ർ നേ​ടി​യ ഗോ​ളു​ക​ൾ​ക്കാ​യി​രു​ന്നു ജ​യം. സ്​​കോ​ർ 3-0.

റ​ഹീം സ്​​റ്റെ​ർ​ലി​ങ്ങി​െൻറ ഇ​ര​ട്ട​ഗോ​ളു​ക​ളും പു​തു​മു​ഖ താ​രം ഫെ​റ​ൻ ടോ​റ​സി​െൻറ ക​ന്നി ഗോ​ളു​മാ​ണ്​ സി​റ്റി​ക്ക്​ ജ​യ​മൊ​രു​ക്കി​യ​ത്, സ്​​കോ​ർ 3-0. മ​റ്റു മ​ത്സ​ര​ത്തി​ൽ കാ​ൽ​വ​ർ​ട്ട്​ ലൂയിൻ ഹാ​ട്രി​കി​ൽ എ​വ​ർ​ട​ൺ വെ​സ്​​റ്റ്​ ഹാ​മി​നെ മു​ക്കി. സ്​​കോ​ർ 4-1.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:English League Cup
News Summary - English League Cup: United, City in the quarterfinals
Next Story