Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹാരി കെയ്ന് ബാലൺ ഡി ഓർ; അലക്സിയ പ്യൂട്ടയാസ് മികച്ച വനിത താരം

text_fields
bookmark_border
ലമീൽ യമാൽ മികച്ച യുവതാരം
Harry Kane
cancel
camera_alt

ഹാരി കെയ്ൻ

ലണ്ടൻ: കഴിഞ്ഞ സീസണിലെ മികച്ച പുരുഷ ഫുട്ബാളർക്കുള്ള ബാലൺ ഡി ഓർ പുരസ്കാരം ഇംഗ്ലിഷ് നായകൻ ഹാരി കെയ്ന്. 2001നുശേഷം ആദ്യമായാണ് ഒരു ഇംഗ്ലീഷ് താരം‍ ലോക ഫുട്ബാളിലെ ഏറ്റവും വലിയ പുരസ്കാരം സ്വന്തമാക്കുന്നത്. കെയ്നിന്‍റെ ആദ്യ ബാലൺ ഡി ഓർ ആണിത്.

സ്പെയിനിന്‍റെ അലക്സിയ പ്യൂട്ടയാസ് മികച്ച വനിത താരത്തിനുള്ള ബാലൻ ഡി ഓർ നേടി. 2025-26 സീസണിൽ ഇംഗ്ലണ്ട് ദേശീയ ടീമിനായും ജർമൻ ക്ലബ് ബയേൺ മ്യൂണിക്കിനായും പുറത്തെടുത്ത മികച്ച പ്രകടനമാണ് ഹാരി കെയ്നെ പുരസ്കാരത്തിന് അർഹനാക്കിയത്. 65 മല്‍സരങ്ങളില്‍നിന്നായി 73 ഗോളുകളും എട്ട് അസിസ്റ്റുകളുമാണ് താരത്തിന്‍റെ പേരിലുണ്ട്. ബയേണിനൊപ്പം ബുന്ദസ് ലീഗയും കിരീടം നേടി, ഫിഫ ലോകകപ്പിൽ ഇംഗ്ലണ്ടിനെ മൂന്നാം സ്ഥാനത്തെത്തിക്കാനും കഴിഞ്ഞു. 2001ല്‍ മൈക്കല്‍ ഓവന് ശേഷമാണ് ഒരു ഇംഗ്ലീഷ് താരം ബാലൺ ഡി ഓർ നേടുന്നത്.

ഫ്രഞ്ച് സ്ട്രൈക്കർ കിലിയന്‍ എംബാപ്പെയാണ് രണ്ടാമതെത്തിയത്. സ്പാനിഷ് യുവതാരം ലമീൻ യമാൽ മൂന്നാമതും റോഡ്രി നാലാമതും എത്തിയപ്പോൾ അർജന്‍റൈൻ ഇതിഹാസം ലയണല്‍ മെസ്സി അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ബാഴ്സലോണയിലെയും സ്പാനിഷ് ടീമിലെയും പ്രകടനമാണ് അലക്സിയ പ്യൂട്ടയാസിനെ മികച്ച വനിത താരമാക്കിയത്. മൂന്നാം തവണയാണ് നേട്ടം സ്വന്തമാക്കുന്നത്. ലമീൻ യമാൽ മികച്ച യുവതാരമായി. 21 വയസ്സിനു താഴെയുള്ള താരങ്ങൾക്കു നൽകുന്ന കോപ്പ ട്രോഫി തുടർച്ചയായ മൂന്നാം തവണയാണ് 19 വയസുകാരനായ യമാൽ അർഹനാകുന്നത്. മികച്ച വനിത യുവതാരത്തിനുള്ള കോപ്പ ട്രോഫി സ്പെയിനിന്റെ തന്നെ വിക്കി ലോപ്പസ് സ്വന്തമാക്കി. 2025ലും വിക്കി ലോപ്പസിനായിരുന്നു വനിത യുവതാരത്തിനുള്ള കോപ്പ ട്രോഫി. സ്പാനിഷ് ഫുട്ബാൾ ടീമിന്റെ മുഖ്യ പരിശീലകനായ ലൂയി ഡെ ലാ ഫ്യുവന്തെ മികച്ച പുരുഷ ഫുട്ബാൾ പരിശീലകനായി തെരഞ്ഞെടുക്കപ്പെട്ടു.

മികച്ച വനിത ഫുട്ബാൾ പരിശീലകനായി സ്പാനിഷ് പ്രഫഷനൽ ഫുട്ബാൾ പരിശീലകൻ പെരെ റോമിയു അർഹനായി. സ്പെയിൻ ഗോൾ കീപ്പർ ഉനായ് സിമോൻ മികച്ച ഗോൾ കീപ്പറായും സ്‌പെയിൻ വനിത ഫുട്ബാൾ ടീമിലെ ഗോൾകീപ്പർ കാറ്റലീന ടോമസ് കാറ്റ കോൾ ലച്ചിനെ മികച്ച വനിത ഗോൾ കീപ്പറായും തെരഞ്ഞെടുത്തു.

പി.എസ്.ജി മികച്ച പുരുഷ ക്ലബിനും ബാഴ്സലോണ വനിതാ ടീം മികച്ച വനിതാ ക്ലബിനുമുള്ള പുരസ്കാരങ്ങൾ നേടി. ഫ്രഞ്ച് ഫുട്ബാൾ മാസികയായ ‘ഫ്രാൻസ് ഫുട്ബാളും’ യൂറോപ്യൻ ഫുട്ബാൾ ഭരണസമിതിയും ചേർന്നാണ് ബാലൺ ഡി ഓർ പുരസ്കാരം സമ്മാനിക്കുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - England’s Harry Kane wins 2026 Ballon d’Or
Next Story