Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
വെംബ്ലിയിൽ ഇംഗ്ലണ്ടി​നെ ജയിപ്പിച്ച പെനാൽറ്റി ആരുടെ സൃഷ്​ടി; ഫൗൾ സംഭവിക്കാതിരുന്നിട്ടും റഫറി അനുവദിച്ചു? വിവാദം കൊഴുക്കുന്നു
cancel
Homechevron_rightSportschevron_rightFootballchevron_rightവെംബ്ലിയിൽ...

വെംബ്ലിയിൽ ഇംഗ്ലണ്ടി​നെ ജയിപ്പിച്ച പെനാൽറ്റി ആരുടെ സൃഷ്​ടി; ഫൗൾ സംഭവിക്കാതിരുന്നിട്ടും റഫറി അനുവദിച്ചു? വിവാദം കൊഴുക്കുന്നു

text_fields
bookmark_border

ലണ്ടൻ: അഞ്ചര പതിറ്റാണ്ട്​ വേഴാമ്പലായി കാത്തിരുന്ന കലാശപ്പോര്​ ഒടുവിൽ കപ്പിനരികെ വന്നുനിൽക്കു​േമ്പാൾ വിവാദ മുനയിൽ ഇംഗ്ലീഷ്​ ടീമും താരങ്ങളും. അധിക സമയത്ത്​ റീബൗണ്ടിൽ ഹാരി കെയ്​ൻ ഗോളാക്കി മാറ്റിയ പെനാൽറ്റി സത്യത്തിൽ ഒരിക്കലും സംഭവിക്കാത്ത ഫൗളി​െൻറ പേരിലായിരുന്നോ?

90 മിനിറ്റിൽ ഓരോ ഗോളടിച്ച്​ സമനിലയിൽ നിന്ന കളി അധിക സമയത്തേക്ക്​ നീണ്ട്​ 102ാം മിനിറ്റിലായിരുന്നു വിവാദ പെനാൽറ്റിയുടെ പിറവി. ഡാനിഷ്​ പ്രതിരോധത്തെയും കടന്ന്​ അതിവേഗം കുതിച്ച റഹീം സ്​റ്റെർലിങ് എതിർ​ താരത്തി​െൻറ ശരീരം സ്​പർശിച്ച്​ പെനാൽറ്റി ബോക്​സിൽ വീഴുന്നു. റഫറി ഡാനി മാകേലി പെനാൽറ്റി സ്​പോട്ടിലേക്ക്​ വിരൽ ചുണ്ടുന്നു. ഹാരി കെയ്​ൻ എടുത്ത കിക്ക്​ ഡാനിഷ്​ ഗോളി കാസ്​പർ ഷ്​മിഷേൽ തടുത്തി​ട്ടെങ്കിലും തിരിച്ച്​​ വീണ്ടും ഹാരിയുടെ കാലിൽ. അതിവേഗം വലക്കകത്താക്കി​ ടീമി​െൻറ വിജയം ഉറപ്പാക്കി താരത്തി​െൻറയും കൂടെ മറ്റുള്ളവരുടെയും ആഘോഷം.

ഇവിടെ വെറുതെ വീണ്​ സ്​​െറ്റർലിങ്​ അർഹിക്കാത്ത പെനാൽറ്റി ചോദിച്ചുവാങ്ങിയെന്നാണ്​ ആക്ഷേപം. സ്​പർശിച്ചുവെന്ന്​ പേരിന്​ പറഞ്ഞാൽ പോലും പെനാൽറ്റി അർഹിക്കുന്നില്ലെന്ന്​ വിഡിയോ കണ്ടാൽ പറയാതിരിക്കാനാകില്ല. എന്നിട്ടും റഫറി സംശയം പ്രകടിപ്പിക്കാതെ പെനാൽറ്റി അനുവദിക്കുകയായിരുന്നു. ഇതാണ്​ വ്യാപക വിമർശനങ്ങൾക്കിടയാക്കിയത്​. എന്നാൽ, 'വാർ' പരിശോധന നടന്നിട്ടും മറിച്ചൊന്നും കണ്ടില്ലെന്നും അല്ലായിരുന്നുവെങ്കിൽ റഫറിയെ അറിയിക്കുമായിരുന്നുവെന്നും പറയുന്നവരുമേറെ.


അതിന്​ മുമ്പ്​ സ്​റ്റെർലിങ്​ ബോക്​സിങ്ങിനു സമീപം എത്തു​േമ്പാൾ മൈതാനത്ത്​ രണ്ടു ബാളുകൾ ചില ചിത്രങ്ങളിൽ കാണാം. കളിക്കാൻ ഉപയോഗിച്ച പന്തിന്​ ഒരു മീറ്ററോ രണ്ട്​ മീറ്ററോ മാത്രം അകലെയായിരുന്നു അത്​. ശരിക്കും കൃത്രിമമായി ചേർത്തുവെച്ചതാണോ അതല്ല, മൈതാനത്തുണ്ടായിരുന്നോ എന്ന ചോദ്യവും സമൂഹ മാധ്യമങ്ങളിൽ ഉയരുകയാണ്​.

ഇരുവിഷയങ്ങളും സജീവമായി ഉന്നയിച്ച്​ ഡെൻമാർകിനെ പുറത്താക്കാൻ ഇംഗ്ലണ്ടും കോച്ച്​ സൗത്​ഗേറ്റും എന്തൊക്കെ ഉപായങ്ങൾ കാണിച്ചുവെന്നാണ്​ ചിലരുടെ ചോദ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ControversyEuro CopaHarry Kane penaltySterling fall
News Summary - England's controversial penalty: Was there even contact? A second ball on the pitch?
Next Story