തിരിച്ചുകയറാൻ ബ്രസീൽ ഇറങ്ങുന്നു
text_fieldsImage- Getty Images
ലണ്ടൻ: ഖത്തർ ലോകകപ്പിൽ അപ്രതീക്ഷിതമായി നേരത്തേ മടങ്ങിയതിന്റെ ക്ഷീണം തീർത്ത് ആരാധകരിൽ ആവേശം നിറക്കാൻ ബ്രസീൽ ഇന്ന് വീണ്ടുമിറങ്ങുന്നു. പരിശീലകക്കുപ്പായത്തിൽ തൽക്കാലത്തേക്ക് രമൺ മെനസസും ഫെർണാണ്ടോ ഡിനിസും വന്നു മടങ്ങിയ ഒഴിവിൽ ഡോറിവൽ ജൂനിയർ ചുമതലയേറ്റ ശേഷം ആദ്യമായാണ് ടീം കളത്തിലെത്തുന്നത്.
ഫുട്ബാളിന്റെ പറുദീസയായ വെംബ്ലിയിൽ ഇംഗ്ലണ്ടിനെതിരെയാണ് ടീമിന്റെ മത്സരം. 1963നു ശേഷം ആദ്യമായി ജയത്തേക്കാളേറെ തോൽവികൾ സ്വന്തം രേഖകളിലേറിയ വർഷമായിരുന്നു ടീമിന് 2023. മൂന്നുവട്ടം ജയിച്ച ടീം അഞ്ചു കളികൾ തോൽക്കുകയും ഒരുതവണ സമനിലയിൽ പിരിയുകയുമായിരുന്നു. ഗിനിയ, ബൊളീവിയ, പെറു എന്നിവയോട് മാത്രമാണ് ജയിച്ചത്.
ലോകകപ്പ് യോഗ്യതയിലെ ആറ് യോഗ്യത പോരാട്ടങ്ങളിൽ ഏഴു ഗോളുകൾ വഴങ്ങുകയുംചെയ്തു. ഇതത്രയും മായ്ച്ചുകളഞ്ഞ് പുതുചരിത്രത്തിലേക്ക് തിരിച്ചുകയറലാണ് ടീമിനു മുന്നിലെ വലിയ ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

