Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
നിർണായക പെനാൽറ്റിക്ക്​ മുമ്പ്​ ഡാനിഷ്​ ഗോളി ഷ്​മിഷേലി​െൻറ മുഖത്ത്​ ലേസർ ആക്രമണം; ഇംഗ്ലീഷ്​ ആരാധകനെതിരെ രോഷം
cancel
Homechevron_rightSportschevron_rightFootballchevron_rightനിർണായക പെനാൽറ്റിക്ക്​...

നിർണായക പെനാൽറ്റിക്ക്​ മുമ്പ്​ ഡാനിഷ്​ ഗോളി ഷ്​മിഷേലി​െൻറ മുഖത്ത്​ 'ലേസർ ആക്രമണം'; ഇംഗ്ലീഷ്​ ആരാധകനെതിരെ രോഷം

text_fields
bookmark_border

ലണ്ടൻ: 90 മിനിറ്റിൽ തീരുമാനമാകാതെ അധിക സമയത്തേക്ക്​ നീണ്ട യൂറോ രണ്ടാം സെമിയിൽ ചോരാത്ത കൈയുമായി ഡാനിഷ്​ വല കാത്ത കാസ്​​പർ ഷ്​മിഷേലായിരുന്നു ശരിക്കും താരം. ആദ്യം ഗോളടിച്ച്​ മുന്നിലെത്തിയെങ്കിലും ക്യാപ്​റ്റൻ സിമോൺ കെയറി​െൻറ 'കാലബദ്ധം' സമനില സമ്മാനിച്ചപ്പോൾ കളി അധിക സമയത്ത്​ തീരുമാനിക്കപ്പെടുകയായിരുന്നു.

എക്​സ്​ട്രാ ടൈമി​ൽ ഇംഗ്ലണ്ടിന്​ അനുകൂലമായി ലഭിച്ച പെനാൽറ്റിയാണ്​ ഇംഗ്ലണ്ടിനെ അഞ്ചര പതിറ്റാണ്ടിനു ശേഷം വലിയ ചാമ്പ്യൻഷിപ്പുകളിലൊന്നി​െൻറ കലാശപ്പോരിലേക്ക്​ വഴി നടത്തിയത്​.

കിക്കെടുക്കാൻ ഹാരി കെയ്​ൻ നിൽക്കു​േമ്പാൾ ഇംഗ്ലീഷ്​ ആരാധകൻ ഡാനിഷ്​ 'സൂപർമാൻ' ഷ്​മിഷേലി​െൻറ മുഖത്തുതെളിച്ച ലേസർ വെളിച്ചമാണിപ്പോൾ വിഷയം. ഗോളിയുടെ ശ്രദ്ധ തിരിക്കാൻ ലക്ഷ്യമിട്ടായിരുന്നു നടപടിയെന്നാണ്​ വിമർശനം. സമൂഹ മാധ്യമങ്ങളിൽ വിമർശനം രൂക്ഷമാണ്​. 'ദൈവമേ, അത്യന്തം അപായകരമായ പെനാൽറ്റിക്ക്​ കാത്തുനിൽക്കു​േമ്പാൾ ഷ്​മിഷേലി​െൻറ കണ്ണുകളിൽ ആരാണ്​ ലേസർ തെളിച്ചത്​'- എന്നായിരുന്നു ട്വിറ്ററിൽ ഒരാളുടെ ചോദ്യം.

മൈതാനത്ത്​ ഡാനിഷ്​ ടീമിനെ കൂക്കിവിളിച്ചും പരിഹസിച്ചും ഇംഗ്ലീഷ്​ ​ആരാധകർ പഴികേട്ടതിനു പുറമെയാണ്​ 'ലേസർ ആക്രമണ'വും. ഷ്​മിഷേൽ പെനാൽറ്റി തടുത്തി​ട്ടെങ്കിലും റീബൗണ്ടിൽ ഗോളാക്കി മാറ്റുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Euro CopaEngland FanLaser PenKasper Schmeichel
News Summary - England Fan Shines Laser Pen On Kasper Schmeichel During Penalty
Next Story