Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightആരെയും ഒഴിവാക്കാൻ...

ആരെയും ഒഴിവാക്കാൻ വയ്യ; യൂറോകപ്പിന്​ വൻ താരനിരയെ പ്രഖ്യാപിച്ച്​ ഇംഗ്ലണ്ട്​

text_fields
bookmark_border
ആരെയും ഒഴിവാക്കാൻ വയ്യ; യൂറോകപ്പിന്​ വൻ താരനിരയെ പ്രഖ്യാപിച്ച്​ ഇംഗ്ലണ്ട്​
cancel

ലണ്ടൻ: പ്രതിഭാ ധാരാളിത്തമുള്ള ഇംഗ്ലണ്ട്​ ഫുട്​ബാൾ ടീം യൂറോകപ്പിനുള്ള സംഘത്തെ പ്രഖ്യാപിച്ചു. ആരെയും ഒഴിവാക്കാൻ കഴിയാത്തതിനാൽ 33 പേരടങ്ങിയ വൻ സംഘത്തെയാണ്​ കോച്​ ഗാരത്​ സൗത്​ഗേറ്റ്​ നിലവിൽ പ്രഖ്യാപിച്ചത്​. 26പേരടങ്ങിയ അന്തിമ സംഘത്തെ ജൂൺ ഒന്നിന്​​ പ്രഖ്യാപിക്കുമെന്നാണ്​ അറിവ്​.

33 താരങ്ങളിൽ 21പേരും ഇംഗ്ലണ്ട്​ ജഴ്​സി ഇതുവരെയും അണിയാത്തവരാണ്​. ചാമ്പ്യൻസ്​ ലീഗ്​ ഫൈനലും യൂറോപ്പ ലീഗ്​ ഫൈനലും അവസാനിച്ചക്കാത്തതിനാൽ ടീമിലെ നല്ലൊരു വിഭാഗം ആളുകളും ടീമിനൊപ്പം ചേരാൻ വൈകും. ജൂൺ 13 ഞായറാഴ്​ച കരുത്തരായ ക്രൊയേഷ്യക്കെതിരെയാണ്​ ഇംഗ്ലണ്ടി​െൻറ ആദ്യ അങ്കം. സ്​കോട്ട്​ലാൻഡ്​, ചെക്​ റിപ്പബ്ലിക്​ എന്നിവർ അടങ്ങിയ ഗ്രൂപ്പ്​ ഡിയിലാണ്​ ഇംഗ്ലണ്ടി​െൻറ സ്ഥാനം. കഴിഞ്ഞ ലോകകപ്പ്​ സെമിയിൽ തങ്ങളെ പരാജയപ്പെടുത്തിയ ക്രെ​ായേഷ്യയോട്​ പകരം വീട്ടാനാകും ടീം ഇറങ്ങുക.

ജൂൺ രണ്ടിന്​ ഓസ്​ട്രിയക്കെതിരെയും ജൂൺ ആറിന്​ റൊമാനിയക്കെതിരെയും ഇംഗ്ലണ്ട്​ സൗഹൃദമത്സരം കളിക്കുന്നുണ്ട്​.

ടീം ഇവരിൽ നിന്ന്

ഗോൾകീപ്പർ: ഡീൻ ഹെൻഡേഴ്​സൺ, സാം ജോൺസ്​റ്റോൺ, ജോർദൻ പിക്​ഫോർഡ്​, ആരോൺ റംസ്​ദാലെ

പ്രതിരോധം: അലക്​സാണ്ടർ അർനോൽഡ്​, ബെൻ ചിൽവെൽ, കൊണോർ കോഡി, ബെൻ ഗോഡ്​​​ഫ്രേ, റീസ്​ ജെയിംസ്​, ഹാരി മഗ്വയിർ, ടിറോൺ മിങ്​സ്​, ലൂക്​ ഷാ, ജോൺ സ്​റ്റോൺസ്​, കീരൺ ട്രിപ്പിയർ, കൈൽ വാൽക്കർ, ബെൻ വൈറ്റ്​

മധ്യനിര: ജൂഡ്​ ബെല്ലിങ്ങാം, ജോർദൻ ഡെൻഡേഴ്​സൺ, ജെസി ലിംഗാർഡ്​, മേസൺ മൗണ്ട്​, കാൽവിൻ ഫിലിപ്​സ്​, ഡെക്ലൺ റൈസ്​, ജെയിംസ്​ വാർഡ്​

മുന്നേറ്റം: ഡൊമിനിക്​ കാൽവെർട്ട്​, ഫിൽ ഫോഡൻ, ജാക്​ ഗ്രീലിഷ്​, മേസൺ ഗ്രീൻവുഡ്​, ഹാരി കെയ്​ൻ, മാർകസ്​ റാഷ്​ഫോഡ്​, ബുകയോ സാക, ​ജാഡൻ സാഞ്ചോ, റഹീം സ്​റ്റെർലിങ്​, ഒലി വാറ്റ്​കിൻസ്​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:england footballEuro 2021Euro Copa
News Summary - England Euro 2020 squad
Next Story