ഷൂട്ടൗട്ടിൽ ബ്രസീലിനെ വീഴ്ത്തി; വനിത ഫൈനലിസിമ ഇംഗ്ലണ്ടിന്
text_fieldsലണ്ടൻ: യൂറോപ്പിലെയും ദക്ഷിണ അമേരിക്കയിലെയും ചാമ്പ്യന്മാർ ഏറ്റുമുട്ടുന്ന പ്രഥമ ഫൈനലിസിമയിൽ ബ്രസീലിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ മറികടന്ന് ഇംഗ്ലണ്ട് ജേത്രികളായി. സ്വന്തം തട്ടകമായ വെംബ്ലിയിൽ തടിച്ചുകൂടിയ 83,132 കാണികളെ സാക്ഷിയാക്കിയായിരുന്നു ഇംഗ്ലണ്ടിന്റെ കിരീടധാരണം.
23ാം മിനിറ്റിൽ മനോഹരമായ പാസിങ്ങിലൂടെ എല്ല ടൂൺ നേടിയ ഗോളിൽ ഇംഗ്ലണ്ട് ജയമുറപ്പിച്ചിരിക്കെ കളി തീരാൻ നിമിഷങ്ങൾ ബാക്കി നിൽക്കെ ഇഞ്ചുറി സമയത്ത് ഗോളി മേരി ഇർപ്സിന്റെ പിഴവിൽനിന്ന് ആന്ദ്രേസ്സ ആൽവസാണ് ബ്രസീലിന് തുല്യത നൽകിയത്. എന്നാൽ, ആ പിഴവിന് പ്രായശ്ചിത്തം ചെയ്ത് ഇർപ്സ് ഷൂട്ടൗട്ടിൽ ടീമിനെ ജയത്തിലേക്ക് നയിക്കുകയായിരുന്നു.

