Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിരസ സമനിലയിൽ പിടിച്ച് ഇംഗ്ലണ്ടും ഡെന്മാർക്കും പ്രീക്വാർട്ടറിൽ; സെർബിയ പുറത്ത്, സ്ലൊവേനിയക്ക് കാത്തിരിപ്പ്

text_fields
bookmark_border
  • ഇംഗ്ലണ്ട് 0 - സ്ലൊവേനിയ 0
  • ഡെന്മാർക്ക് 0- സെർബിയ 0
വിരസ സമനിലയിൽ പിടിച്ച് ഇംഗ്ലണ്ടും ഡെന്മാർക്കും പ്രീക്വാർട്ടറിൽ; സെർബിയ പുറത്ത്, സ്ലൊവേനിയക്ക് കാത്തിരിപ്പ്
cancel

കൊളോൺ: യൂറോ കപ്പ് ഗ്രൂപ്പ് സിയിലെ പോരാട്ടത്തിൽ കരുത്തരായ ഇംഗ്ലണ്ടിനെ ഗോൾ രഹിത സമനിലയിൽ പൂട്ടി സ്ലൊവേനിയ പ്രീക്വാർട്ടർ സാധ്യത സജീവമാക്കി. അഞ്ചു പോയിന്റുമായി ഇംഗ്ലണ്ട് ഗ്രൂപ്പ് ചാമ്പ്യന്മാരായി പ്രീക്വാർട്ടറിൽ കടന്നു.


മറ്റൊരു മത്സരത്തിൽ സെർബിയയോട് ഗോൾരഹിത സമനില പിടിച്ച് ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായി ഡെന്മാർക്കും പ്രീക്വാർട്ടർ ഉറപ്പിച്ചു.

കൊളോണിൽ നടന്ന പോരാട്ടത്തിൽ ഹാരി കെയിനും ബുക്കായോ സാക്കായും ഫിൽ ഫോഡനും ഉൾപ്പെടുന്ന ഇംഗ്ലണ്ടിന്റെ ലോകോത്തര മുന്നേറ്റനിര പഠിച്ചപ്പ‍ണി പലതും പയറ്റിട്ടും ഗോൾ കണ്ടെത്താനായില്ല.

പന്തിന്മേലുള്ള നിയന്ത്രണം ഏറിയ പങ്കും കൈയ്യടക്കി വെച്ചത് ഇംഗ്ലീഷുകാരായിരുന്നെങ്കിലും ആദ്യ പകുതിയിൽ ലക്ഷ്യത്തിലേക്ക് ഒരു പന്തുപോലും പായിക്കാൻ അവർക്കായില്ല. രണ്ടാം പകുതിയിൽ ഇംഗ്ലണ്ടിന്റെ ഗോളിലേക്കെന്ന് തോന്നിയ മുന്നേറ്റങ്ങളേറെ കണ്ടെങ്കിലും സ്ലൊവേനിയൻ പ്രതിരോധത്തിൽ തട്ടി ഗോൾ അകലുകയായിരുന്നു.


മ്യൂണിക്കിൽ നടന്ന ഡെന്മാർക്ക് -സെർബിയ മത്സരവും വിരസ സമനിലയിൽ അവസാനിച്ചു. മത്സരത്തിൽ അധിപത്യം ഡെന്മാർക്കിനായിരുന്നെങ്കിലും ഗോൾ നേടാനായില്ല. സെർബിയൻ ഗോൾമുഖത്ത് നിരവധി തവണ വെല്ലുവിളി ഉയർത്തിയെങ്കിലും ഒടുവിൽ സമനില സമ്മതിക്കേണ്ടിവന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - England and Denmark in a boring draw in the pre-quarters; Serbia is out
Next Story