ബാഴ്സക്ക് സമനിലകുരുക്ക്
text_fieldsഫ്രാങ്ക്ഫർട്ട്: യുവേഫ യൂറോപ ലീഗ് ക്വാര്‍ട്ടര്‍ ഫൈനല്‍ ഒന്നാംപാദ മത്സരത്തില്‍ ബാഴ്സലോണക്ക് സമനില. ജർമൻ ടീമായ ഐന്‍ട്രാക്റ്റ് ഫ്രാങ്ക്ഫര്ട്ടാണ് സ്പാനിഷ് വമ്പന്മാരെ 1-1ന് സമനിലയിൽ കുരുക്കിയത്. 48ാം മിനിറ്റില്‍ അൻസ്ഗർ കാനൂഫിലൂടെ ഐന്‍ട്രാക്റ്റ് ആണ് ആദ്യം ഗോള്‍ നേടിയത്. 66ാം മിനിറ്റിൽ ഫെറാന്‍ ടോറസ് ബാഴ്സയുടെ സമനില ഗോൾ കണ്ടെത്തി. 78ാം മിനിറ്റിൽ രണ്ടാം മഞ്ഞക്കാർഡ് കണ്ട് ഡിഫൻഡർ ടുട്ട പുറത്തായശേഷം പത്തുപേരായെങ്കിലും ത്തായി ചുരുങ്ങിയെങ്കിലും കളിയിൽ മുന്നിട്ടുനിന്നത് ഐൻട്രാക്റ്റായിരുന്നു. ലയണൽ മെസ്സി ടീം വിട്ട ശേഷം പരുങ്ങലിലായ ബാഴ്സ ചാമ്പ്യൻസ് ലീഗിൽനിന്ന് പുറത്തായിരുന്നു. പുതിയ കോച്ച് സാവി ഹെർണാണ്ടസിനു കീഴിൽ തിരിച്ചുവരവിനു ശ്രമിക്കുന്ന ബാഴ്സക്ക് ഈ സമനില അപ്രതീക്ഷിതം. മറ്റു മത്സരത്തിൽ വെസ്റ്റ് ഹാം ലിയോണുമായി 1-1ന് സമനില പിടിച്ചു. സ്പോർട്ടിങ് ബ്രാഗ റേഞ്ചേഴ്സിനെ 1-0ന് തോൽപിച്ചപ്പോൾ ലെയ്പ്സിഗ് അറ്റ്ലാന്റയുമായി 1-1ൽ പിരിഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

