Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തകർപ്പൻ ജയത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇ.എഫ്.എൽ കപ്പ് ക്വാർട്ടറിൽ

text_fields
bookmark_border
man united 987987
cancel

ലണ്ടൻ: ലെസ്റ്റർ സിറ്റിയെ 5-2ന് തകർത്ത് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇ.എഫ്.എൽ കപ്പ് ക്വാർട്ടർ ഫൈനലിൽ കടന്നു. ടെൻ ഹാഗിനെ പരിശീലക സ്ഥാനത്ത് നിന്ന് പുറത്താക്കിയതിന് ശേഷമുള്ള ആദ്യ മത്സരത്തിലാണ് യുണൈറ്റഡിന് തകർപ്പൻ ജയം.

ഒമ്പതാം മിനിറ്റിൽ കാസെമിറോ, 28ാം മിനിറ്റിൽ അലക്സാൻഡ്രോ ഗർണെച്ചോ, 36, 59 മിനിറ്റുകളിൽ ബ്രൂണോ ഫെർണാണ്ടസ് എന്നിവർ യുണൈറ്റഡിനായി ഗോൾ നേടി. 33ാം മിനിറ്റിൽ എൽ കാനൂസ്, ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ (45+3) കൊനോർ കോഡി എന്നിവർ ലെസ്റ്റർ സിറ്റിക്കായി ഗോൾ നേടി.


താൽക്കാലിക പരിശീലകൻ നിസ്റ്റൽ റൂയിയുടെ കീഴിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്നലെ ഇറങ്ങിയത്. ക്വാർട്ടർ ഫൈനലിൽ ടോട്ടനം ഹോട്ട്സ്പറിനെയാണ് യുണൈറ്റഡിന് നേരിടാനുള്ളത്. മാഞ്ചസ്റ്റർ സിറ്റിയെ 2-1ന് തോൽപ്പിച്ചാണ് ടോട്ടനം ക്വാർട്ടറിലെത്തിയത്.


ഇ.എഫ്.എൽ കപ്പിലെ മറ്റ് മത്സരങ്ങളിൽ ലിവർപൂൾ 3-2ന് ബ്രൈറ്റണെയും ക്രിസ്റ്റൽ പാലസ് 2-1ന് ആസ്റ്റൺ വില്ലയെയും ആഴ്സണൽ 3-0ന് പ്രിസ്റ്റണെയും തോൽപ്പിച്ചു. ന്യൂകാസിൽ 2-0ന് ചെൽസിയെ അട്ടിമറിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - EFL Cup Manchester United vs Leicester city
Next Story