Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സിറ്റിക്ക് ടോട്ടനം ഷോക്ക്; 2-1ന്‍റെ തോൽവി

text_fields
bookmark_border
ജയത്തോടെ ടോട്ടനം ക്വാർട്ടർ ഫൈനലിൽ
tottenham 89987978
cancel

ലണ്ടൻ: ഇ.എഫ്.എൽ കപ്പ് പ്രീക്വാർട്ടറിൽ കരുത്തരായ മാഞ്ചസ്റ്റർ സിറ്റിയെ 2-1ന് തോൽപ്പിച്ച് ടോട്ടനം ഹോട്ട്സ്പർ. ടിമോ വെർണർ, പേപ്പ് മാറ്റർ സാർ എന്നിവരുടെ ഗോളിലാണ് ടോട്ടനം വിജയം നേടിയത്. സിറ്റിക്കായി മാത്യൂസ് ന്യൂനസ് ഗോൾ നേടി.

മത്സരത്തിന്‍റെ അഞ്ചാം മിനിറ്റിൽ തന്നെ സിറ്റിയെ ഞെട്ടിച്ച് ടോട്ടനത്തിന്‍റെ ഗോൾ പിറന്നു. കുലുസെവ്‌സ്‌കിയുടെ കൃത്യമായ അസിസ്റ്റിന്‍റെ പിൻബലത്തിലായിരുന്നു ടിമോ വെർണറുടെ ഗോൾ. തുടക്കത്തിലേ പിന്നിലായ സിറ്റിക്കാർ ഗോൾ മടക്കാൻ കിണഞ്ഞ് ശ്രമിച്ചെങ്കിലും 25ാം മിനിറ്റിൽ വീണ്ടും ടോട്ടനം വലകുലുക്കി. ഇത്തവണയും കുലുസെവ്‌സ്‌കിയുടെ തന്നെ അസിസ്റ്റ്. പെനാൽറ്റി ബോക്‌സിന് പുറത്ത് പന്ത് ലഭിച്ച പേപ്പ് മാറ്റർ സാർ ലക്ഷ്യംതെറ്റാതെ ഷോട്ട് ഉതിർത്തു. ടോട്ടനം രണ്ട് ഗോളിന് മുന്നിൽ.


ആദ്യപകുതിയുടെ ഇഞ്ചുറി ടൈമിലാണ് (45+4) സിറ്റിയുടെ മറുപടി ഗോൾ വന്നത്. മാത്യൂസ് ന്യൂനസ് നേടിയ ഗോളിലൂടെ സിറ്റി പ്രതീക്ഷ നിലനിർത്തി. രണ്ടാംപകുതിയിൽ ഗോൾ നേടാൻ സിറ്റിക്കാർ ഏറെ ശ്രമിച്ചെങ്കിലും ടോട്ടനം പ്രതിരോധം ഉറച്ചുനിന്നു. ഇതോടെ, ടോട്ടനത്തിന് 2-1ന്‍റെ ജയം.


മത്സരത്തിന്‍റെ 69 ശതമാനവും പന്ത് സിറ്റി താരങ്ങളുടെ കാലിലായിരുന്നു. ഗോൾ വല ലക്ഷ്യമാക്കി ടോട്ടനം ഏഴ് ഷോട്ടുകൾ തൊടുത്തപ്പോൾ സിറ്റിക്ക് മൂന്ന് ഷോട്ടുകൾ മാത്രമാണുണ്ടായത്. ടോട്ടനം താരങ്ങൾ മൂന്ന് മഞ്ഞക്കാർഡുകളും കണ്ടു. ക്വാർട്ടർ ഫൈനലിൽ മാഞ്ചസ്റ്റർ യുണൈറ്റഡാണ് ടോട്ടനത്തിന്‍റെ എതിരാളികൾ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - EFL cup Manchester City vs Tottenham hotspur
Next Story