Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

2019 ഒക്​ടോബർ അഞ്ചിനു ശേഷം ഹസാർഡിന്​ ആദ്യഗോൾ

text_fields
bookmark_border
2019 ഒക്​ടോബർ അഞ്ചിനു ശേഷം ഹസാർഡിന്​ ആദ്യഗോൾ
cancel

മഡ്രിഡ്​: ചാമ്പ്യൻസ്​ ലീഗിലെ സമനിലക്കു പിന്നാലെ സ്​​പാനിഷ്​ ലാ ലിഗയിൽ കളത്തിലിറങ്ങിയ റയൽ മഡ്രിഡിന്​ ജയം. പ്രമോഷൻ ടീമായ ഹ്യൂവസ്​കയെ 4-1ന്​ തകർത്ത റയൽ പോയൻറ്​ പട്ടികയിൽ ഒന്നാം സ്​ഥാനത്തേക്ക്​ കയറി. കരിം ബെൻസേമ ഇരട്ട ഗോൾ നേടിയപ്പോൾ (45, 91) എഡൻ ഹസാഡും (40), ഫ്രെഡറി​േകാ വാൽവെർഡെയുമാണ്​ (54) ഒാരോ ഗോളടിച്ചത്​.

പരിക്കും ഫിറ്റ്​നസും തളർത്തിയ ഇടവേളക്കു ശേഷം തിരിച്ചെത്തിയ ഹസാഡ്​ ജൂലൈക്കുശേഷം ആദ്യമായാണ്​ സ്​റ്റാർട്ടിങ്​ ഇലവനിൽ ഇടം പിടിച്ചത്​. അതാവ​െട്ട മിന്നും ഗോളിലൂടെയുമായി. 2019 ഒക്​ടോബർ അഞ്ചിനു ശേഷം ആദ്യമായാണ്​ ബെൽജിയം താരം റയലിനായി ഗോളടിക്കുന്നത്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Eden Hazard scores 25-yard screamer to end goal drought in Real Madrid's 4-1 win over Huesca
Next Story