
'മോഹൻബഗാനുള്ളിടത്ത് ഈസ്റ്റ് ബംഗാൾ ഇല്ലാതിരിക്കുന്നതെങ്ങനെ'; ഐ.എസ്.എല്ലിൽ ഇനി 11 ടീമുകൾ
text_fieldsകൊൽകത്ത: മോഹൻ ബഗാനും ഇൗസ്റ്റ് ബംഗാളും തമ്മിലുള്ള 'ബംഗാൾ ഡെർബി' പോരാട്ടങ്ങൾ ഇന്ത്യൻ ഫുട്ബാൾ ചരിത്രത്തിലെ ഐതിഹാസിക ഏടുകളാണ്. നൂറുവർഷത്തെ ചരിത്രമുള്ള ക്ലബ്ബുകളാണ് ഇരുടീമുകളും. സ്വന്തം നാട്ടുകാരായ മോഹൻ ബഗാൻ ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് കുടിയേറുേമ്പാൾ ഇൗസ്റ്റ് ബംഗാൾ വരാതിരിക്കുന്നതെങ്ങനെ?.
അന്തരീക്ഷത്തിലുണ്ടായിരുന്ന അഭ്യൂഹങ്ങൾ ശരിവെച്ച് ഞായറാഴ്ചയാണ് ഈസ്റ്റ് ബംഗാൾ ഐ.എസ്.എലിൻെറ ഭാഗമായതായി ഔദ്യോഗികമായി അറിയിച്ചത്. ഐ.എസ്.എൽ സംഘാടകരായ ഫുട്ബാൾ സ്പോർട്സ് ഡെവലപ്മെൻറ് ലിമിറ്റഡ് സ്ഥാപക ചെയർ പേഴ്സൺ നിത അംബാനി ഇക്കാര്യം സ്ഥിരീകരിച്ചു. ഇതോടെ ഐ.എസ്.എല്ലിൽ 11 ക്ലബ്ബുകളായി.
കേരള ബ്ലാസ്റ്റേഴ്സ്, എ.ടി.കെ മോഹൻ ബഗാൻ, മുംബൈ സിറ്റി, ചെന്നൈയിൻ എഫ്.സി, എഫ്.സി ഗോവ, ബെംഗളൂരു എഫ്.സി, ഹൈദരാബാദ് എഫ്.സി, നോർത്ത് ഈസ്റ്റ് യുനൈറ്റഡ്, ഒഡീഷ എഫ്.സി, ജാംഷഡ്പൂർ എഫ്.സി എന്നിവരാണ് മറ്റുടീമുകൾ.
ഇന്ത്യൻ സൂപ്പർ ലീഗിെൻറ ഏഴാം സീസണിന് ഗോവയിൽ നവംബറിലാണ് പന്തുരുളുക. ഫട്ടോർഡയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയം, ബാംബോലിമിലെ ജി.എം.സി അത്ലറ്റിക് സ്റ്റേഡിയം, വാസ്കോയിലെ തിലക് മൈതാൻ സ്റ്റേഡിയം എന്നിവയാണ് മത്സരങ്ങൾക്ക് വേദിയാവുക. കോവിഡിെൻറ പശ്ചാത്തലത്തിൽ കാണികൾക്ക് പ്രവേശനമുണ്ടാകില്ല.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
