Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഅവസാന നിമിഷത്തിൽ...

അവസാന നിമിഷത്തിൽ അപ്രതീക്ഷിത പ്രഹരം; ജയം കൈവിട്ട്​ ബ്ലാസ്​റ്റേഴ്​സ്​

text_fields
bookmark_border
Kerala Blasters
cancel
camera_alt

ഈസ്റ്റ്​ ബംഗാളിനെതിരെ ബ്ലാസ്​റ്റേഴ്​സ്​ താരം സഹലിന്‍റെ മുന്നേറ്റം

മഡ്​ഗാവ്​: കളി തീരാൻ നിമിഷങ്ങൾ മാത്രമിരിക്കേ, കോർണർ കിക്കിൽ സ്​കോട്ട്​ നെവില്ലെ തൊടുത്ത തകർപ്പൻ ഹെഡറിൽ ​േകരള ബ്ലാസ്​റ്റേഴ്​സിന്‍റെ വിജയമോഹങ്ങൾ തകർന്നു. ജയമുറപ്പിച്ച ബ്ലാസ്​റ്റേഴ്​സിനെ ഇഞ്ചുറിടൈമിന്‍റെ അഞ്ചാം മിനിറ്റിൽ നെവില്ലെ നേടിയ ഗോളിൽ ഈസ്റ്റ്​ബംഗാൾ 1-1ന്​ സമനിലയിൽ കുരുക്കി. 64ാം മിനിറ്റിൽ ജോർഡൻ മറെയുടെ ഗോളിൽ മുന്നിലെത്തിയ ബ്ലാസ്​റ്റേഴ്​സ്​ ജയത്തിലേക്ക്​ ആഘോഷമുറപ്പിച്ചിരിക്കെയായിരുന്നു ഇടിത്തീയായി ഈസ്റ്റ്​ബംഗാളിന്‍റെ പ്രഹരം.

കളിയുടെ ആദ്യനിമിഷങ്ങളിൽ എതിർഗോൾമുഖം നിരന്തരം റെയ്​ഡ്​ ചെയ്​ത ബ്ലാസ്​റ്റേഴ്​സ്​ ഗോളിനടുത്തെത്തിയിര​​ുന്നു. എന്നാൽ, ഫിനിഷിങ്ങിലെ പാളിച്ചകൾ വിനയായി. ജെസൽ കാർണീറോയുടെ പാസിൽ മറെയുടെ ഷോട്ട്​ ദേബ്​ജിത്​ മനസ്സാന്നിധ്യത്തോടെ തടഞ്ഞിട്ടു. തുടക്കത്തിലെ പതർച്ച മാറ്റി പതിയെ കളിയി​ൽ​ കാലുറപ്പിച്ച ഈസ്റ്റ്​ ബംഗാൾ പന്തിന്മേൽ നിയന്ത്രണം നേടിത്തുടങ്ങി. മിലൻ സിങ്ങിന്‍റെ പാസിൽ ഹർമൻ സിങ്ങിന്​ ലഭിച്ച സുവർണാവസരം പക്ഷേ, ആൽബിനോ നിലംപ​െറ്റ വീണുകിടന്ന്​ തടഞ്ഞിട്ടു. പിന്നാലെ ഈസ്റ്റ്​ ബംഗാൾ ബോക്​സിൽ വിസെന്‍റെ ഗോമസിന്‍റെ രണ്ടു തകർപ്പൻ ഹെഡറുകൾ ക്രോസ്​ബാറിനു മുകളിലൂടെ പറന്നു. ആദ്യ 20 മിനിറ്റിൽ നിർഭാഗ്യം കൊണ്ടാണ്​ ബ്ലാസ്​റ്റേഴ്​സിന്​ ലീഡ്​ നേടാൻ കഴിയാതിരുന്നത്​. ഇരുടീമും അവസരങ്ങൾ തുലച്ചപ്പോൾ ആദ്യ പകുതി ഗോൾരഹിതമായി അവസാനിക്കുകയായിരുന്നു.

രണ്ടാം പകുതിയിലും കൂടുതൽ അവസരങ്ങൾ തുറന്നെടുത്ത ബ്ലാസ്​റ്റേഴ്​സിന്​ ലീഡിലേക്ക്​ വഴി തുറന്നത്​ ആൽബിനോയുടെ ലോങ്​ബാളായിരുന്നു. ഗോൾകീപ്പർ നീട്ടിയടിച്ച പന്ത്​ മുന്നോട്ടുകുതിച്ച്​ നിയന്ത്രണത്തിലെടുത്ത മറെ തടയാനെത്തിയ രണ്ടു ഡിഫൻഡർമാരെയും മറികടന്ന്​ ബോക്​സിലെത്തിയെങ്കിലും ഷോട്ടുതിർക്കാനായില്ല. മറെയുടെ കാലിൽതട്ടി തെറിച്ച പന്ത്​ വീണുകിടന്ന ദേബ്​ജിതിന്‍റെ കൈകൾക്ക്​ പിടികൊടുക്കാതെ ഗോൾവര കടന്നപ്പോൾ ഈ സീസണിൽ ആസ്​ട്രേലിയക്കാരന്‍റെ ആറാം ഗോളായിരുന്നു അത്​.

സമനില ഗോളിനുവേണ്ടി അവസാന നിമിഷങ്ങളിൽ ആക്രമണം കനപ്പിച്ച വംഗനാട്ടുകാർക്കും ഗോൾ സ്​കോററായി ഒരു ആസ്​ട്രേലിയൻ താരം അവതരിക്കുകയായിരുന്നു. ഡിഫൻഡറായ നെവില്ലെയുടെ ഹെഡർ നിലത്തുകുത്തി വലയുടെ മോന്തായം ചേർന്ന്​ കയറിയതോടെ നിരന്നുനിന്ന ബ്ലാസ്​റ്റേഴ്​സ്​ താരങ്ങൾക്ക്​ രക്ഷാപ്രവർത്തനത്തിന്​ പഴുതുണ്ടായിരുന്നില്ല. 11 കളികളിൽ 10 പോയന്‍റുമായി ബ്ലാസ്​റ്റേഴ്​സ്​ പത്താം സ്​ഥാനത്താണിപ്പോൾ. 11 പോയന്‍റുള്ള ഈസ്റ്റ്​ബംഗാൾ ഒമ്പതാമതാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala BlastersEast BengalISL 2020-21
News Summary - East Bengal held Kerala Blasters 1-1
Next Story