Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഗേൾ ഗോൾ ഗോൾ ഈസ്റ്റ്...

ഗേൾ ഗോൾ ഗോൾ ഈസ്റ്റ് ബംഗോൾ; റെ​ക്കോ​ഡ് സ്കോ​ർ ക​ൽ​ക്ക​ട്ട വ​നി​ത ഫു​ട്ബാ​ൾ ലീ​ഗി​ൽ

text_fields
bookmark_border
ഗേൾ ഗോൾ ഗോൾ ഈസ്റ്റ് ബംഗോൾ; റെ​ക്കോ​ഡ് സ്കോ​ർ ക​ൽ​ക്ക​ട്ട വ​നി​ത ഫു​ട്ബാ​ൾ ലീ​ഗി​ൽ
cancel

കൊ​ൽ​ക്ക​ത്ത: ഒ​രു മ​ത്സ​ര​ത്തി​ൽ എ​തി​രാ​ളി​ക​ളു​ടെ വ​ല​യി​ൽ 35 ഗോ​ളു​ക​ൾ... ഇ​ത് വി​ഡി​യോ ഗെ​യി​മോ സി​നി​മ​യോ അ​ല്ല, കൊ​ൽ​ക്ക​ത്ത​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം സം​ഭ​വി​ച്ച​താ​ണ്. ക​ന്യാ​ശ്രീ ക​പ്പി​നാ​യു​ള്ള ക​ൽ​ക്ക​ട്ട വ​നി​ത ഫു​ട്ബാ​ൾ ലീ​ഗി​ൽ പ്ര​മു​ഖ​രാ​യ ഈ​സ്റ്റ് ബം​ഗാ​ൾ ദു​ർ​ബ​ല​രാ​യ ബെ​ഹ​ല ഐ​ക്യ സ​മ്മി​ലാ​നി ടീ​മി​നെ​തി​രെ​യാ​ണ് റെ​ക്കോ​ഡ് പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ച​ത്. 90 മി​നി​റ്റ് ക​ളി​യി​ൽ പ​ത്ത് താ​ര​ങ്ങ​ളും സ്കോ​ർ ചെ​യ്തു. ഹാ​ട്രി​ക് നേ​ടി​യ ആ​റു​പേ​രി​ൽ ര​ണ്ടു​പേ​രു​ടേ​ത് ഡ​ബ്ൾ ഹാ​ട്രി​ക്കാ​ണ്. ര​ണ്ടു​പേ​ർ അ​ഞ്ചു​ത​വ​ണ വീ​ത​വും വ​ല​കു​ലു​ക്കി. എ​തി​രാ​ളി​ക​ൾ​ക്ക് ഒ​രെ​ണ്ണം​പോ​ലും തി​രി​ച്ച​ടി​ക്കാ​നു​മാ​യി​ല്ല. ആ​ദ്യ പ​കു​തി​യി​ൽ 18ഉം ​ര​ണ്ടാ​മ​ത്തേ​തി​ൽ 17ഉം ​ഗോ​ൾ പി​റ​ന്നു. മൂ​ന്നാം മി​നി​റ്റി​ൽ ഗീ​ത​യാ​ണ് തു​ട​ക്ക​മി​ട്ട​ത്.

90ാം മി​നി​റ്റി​ൽ മൗ​സൂ​മി അ​വ​സാ​നി​പ്പി​ച്ചു. ക​ബി​ത​യും മൗ​സൂ​മി​യും ഡ​ബ്ൾ ഹാ​ട്രി​ക്കും ഗീ​ത​യും ഡെ​ബ് ലി​ന​യും അ​ഞ്ച് ഗോ​ൾ വീ​ത​വും സു​ഷ്മി​ത നാ​ലെ​ണ്ണ​വും ഐ​ശ്വ​ര്യ മൂ​ന്നെ​ണ്ണ​വും അ​ടി​ച്ചു. ക​ളി​ച്ച നാ​ല് മ​ത്സ​ര​വും ജ​യി​ച്ച ഈ​സ്റ്റ് ബം​ഗാ​ൾ 55 ഗോ​ൾ ഇ​തു​വ​രെ നേ​ടി​യ​പ്പോ​ൾ ഒ​ന്നു​പോ​ലും വ​ഴ​ങ്ങി​യി​ല്ല. ഈ ​ടൂ​ർ​ണ​മെൻറ് ജ​യി​ക്കു​ന്ന​വ​രാ​ണ് ഇ​ന്ത്യ​ൻ വ​നി​ത ലീ​ഗി​ലേ​ക്ക് യോ​ഗ്യ​ത സ്വ​ന്ത​മാ​ക്കു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:East Bengalin Kanyashree Cup
News Summary - East Bengal fires 35 goals in Kanyashree Cup
Next Story