ഇ. അഹമ്മദ് ട്രോഫി: സൺഡേ ക്ലബ് ജേതാക്കൾ
text_fieldsഇ. അഹമ്മദ് ട്രോഫി സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ ജേതാക്കളായ സൺഡേ ക്ലബ്
ന്യൂഡൽഹി: ഡൽഹി കെ.എം.സി.സി സംഘടിപ്പിച്ച ഇ. അഹമ്മദ് ട്രോഫി സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ എയിംസ് എഫ്.സിയെ പരാജയപ്പെടുത്തി സൺഡേ ക്ലബ് ജേതാക്കളായി. ക്ലബ് ഡേ ഡി.യു, 4/41 ബോയ്സ്, പോർട്ടോ എഫ്.സി, സൺഡേ ക്ലബ്, പാരച്യൂട്ട് എഫ്.സി, മലബാർ മക്കാനി എഫ്.സി, എഫ്.സി എയിംസ്, ടസ്ക്കേഴ്സ് എഫ്.സി ജെ.എൻ.യു എന്നിങ്ങനെ എട്ട് ടീമുകളാണ് ഏറ്റുമുട്ടിയത്. മയൂർ വിഹാർ ഒന്നിലെ എ.എസ്.എൻ സീനിയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിലായിരുന്നു മത്സരങ്ങൾ അരങ്ങേറിയത്.
ടൂർണമെന്റിന് ആവേശമുണർത്തി നടന്ന സൗഹൃദ മത്സരത്തിൽ ബാലഗോപാൽ നയിച്ച മീഡിയ എഫ്.സി, അഡ്വ. ഹാരിസ് ബീരാൻ നയിച്ച കെ.എം.സി.സി എഫ്.സിയെ ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തി. വ്യക്തിഗത ഇനങ്ങളിൽ ഫവാസ് - എയിംസ് എഫ്.സി (അബ്ദുല്ല സമീർ ട്രോഫി ഫോർ ബെസ്റ്റ് പ്ലെയർ), ജിജോ -സൺഡേ ക്ലബ് (ടോപ് സ്‌കോറർ), ബേസിൽ - സൺഡേ ക്ലബ് (ബെസ്റ്റ് ഗോൾ കീപ്പർ) എന്നിവർ ട്രോഫികൾ നേടി.
കണ്ണൂരിലെ സാധാരണ കുടുംബത്തിൽ നിന്നുയർന്നു വന്ന് ലോകമറിയുന്ന നേതാവായി മാറിയ, കളിയെഴുത്തുകാരനും ഫുട്ബാൾ പ്രേമിയുമായിരുന്ന ഇ. അഹമ്മദിനെ അനുസ്മരിക്കുന്ന സൗഹൃദ സംഗമമായി ടൂർണമെന്റ് മാറി. ഐ.യു.എം.എൽ ദേശീയ സെക്രട്ടറി ഖുറം അനീസ് ഉമർ, ഡിനിപ്കെയർ ജനറൽ സെക്രട്ടറി കെ.വി. ഹംസ, മൗലാന നിസാർ അഹ്മദ്, ഡൽഹി കെ.എം.സി.സി പ്രസിഡന്റ് അഡ്വ. ഹാരിസ് ബീരാൻ, ഫൈസൽ ഷെയ്ഖ്, കെ.കെ. മുഹമ്മദ് ഹലീം എന്നിവർ സമ്മാന വിതരണം നിർവഹിച്ചു. അഡ്വ. മർസൂഖ് ബാഫഖി, പി.പി. ജിഹാദ്, അബുൽ ഹസൻ, കെ. അഹ്സൻ, പി. അസ്ഹറുദ്ദീൻ, അഫ്സൽ യൂസഫ്, ഹാരിസ് പട്ടാളം തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

