Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഡ്യുറൻറ്​ കപ്പ്​:...

ഡ്യുറൻറ്​ കപ്പ്​: ഗോ​ൾ​വ​ർ​ഷ​വു​മാ​യി ഗോ​കു​ലം ക്വാ​ർ​ട്ട​റി​ൽ

text_fields
bookmark_border
gokulam fc
cancel

കൊ​ൽ​ക്ക​ത്ത: ഡ്യു​റ​ൻ​റ്​ ക​പ്പ്​ ഫു​ട്​​ബാ​ൾ ടൂ​ർ​ണ​മെൻറി​ൽ നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ ഗോ​കു​ലം കേ​ര​ള എ​ഫ്.​സി ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ. അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ അ​സം റൈ​ഫി​ൾ​സി​നെ 7-2ന്​ ​ത​രി​പ്പ​ണ​മാ​ക്കി ഗ്രൂ​പ്​ ഡി ​ജേ​താ​ക്ക​ളാ​യാ​ണ്​ വി​സെ​ൻ​സോ അ​ന്നീ​സെ​യു​ടെ ടീം ​നോ​ക്കൗ​ട്ട്​ റൗ​ണ്ടി​ലേ​ക്ക്​ കു​തി​ച്ച​ത്. ഗ്രൂ​പ്പി​ൽ ഗോ​കു​ല​ത്തി​നും അ​വ​സാ​ന ക​ളി​യി​ൽ ഹൈ​ദ​രാ​ബാ​ദ്​ എ​ഫ്.​സി​യെ 2-1ന്​ ​തോ​ൽ​പി​ച്ച ആ​ർ​മി റെ​ഡി​നും ഏ​ഴ്​ പോ​യ​ൻ​റ്​ വീ​ത​മാ​യി​രു​ന്നു.

എ​ന്നാ​ൽ, അ​സം റൈ​ഫി​ൾ​സി​നെ ഗോ​ൾ മ​ഴ​യി​ൽ മു​ക്കി​യ​തോ​ടെ ഗോ​ൾ​ശ​രാ​ശ​രി​യി​ൽ ല​ഭി​ച്ച മു​ൻ​തൂ​ക്കം ഗോ​കു​ല​ത്തി​ന്​ നേ​ട്ട​മാ​യി. ര​ണ്ടാം സ്ഥാ​ന​ത്തോ​ടെ ആ​ർ​മി റെ​ഡും ക്വാ​ർ​ട്ട​റി​ലെ​ത്തി​യ​പ്പോ​ൾ ഹൈ​ദ​രാ​ബാ​ദ്​ എ​ഫ്.​സി​യും (3) അ​സം റൈ​ഫി​ൾ​സും (0) പു​റ​ത്താ​യി.

ഗോ​കു​ല​ത്തി​നാ​യി നൈ​ജീ​രി​യ​ൻ സ്‌​ട്രൈ​ക്ക​ർ ചി​സം എ​ൽ​വി​സ് ചി​ക്ക​റ്റാ​റ ഹാ​ട്രി​ക്​ നേ​ടി​യ​പ്പോ​ൾ ഗോ​വ​ൻ താ​രം ബെ​ന​സ്‌​റ്റ​ൻ ബ​രെ​റ്റോ ര​ണ്ട്​ ഗോ​ളു​ക​ളും ഘാ​ന താ​രം റ​ഹീം ഉ​സ്​​മാ​നു, ക​ണ്ണൂ​രു​കാ​ര​ൻ സൗ​ര​വ് എ​ന്നി​വ​ർ ഓ​രോ ഗോ​ൾ വീ​ത​വും നേ​ടി. എ​ൽ​വി​സാ​ണ്​ ക​ളി​യി​ലെ കേ​മ​ൻ. റോ​ജ​ർ സി​ങ്, സ​മു​ജ​ൽ റ​ബ എ​ന്നി​വ​ർ അ​സം റൈ​ഫി​ൾ​സി​െൻറ ഗോ​ളു​ക​ൾ നേ​ടി.

ഗ്രൂ​പ്​ സി​യി​ൽ ക്വാ​ർ​ട്ട​ർ ല​ക്ഷ്യ​മി​ടു​ന്ന കേ​ര​ള ബ്ലാ​സ്​​റ്റേ​ഴ്​​സി​െൻറ അ​വ​സാ​ന ക​ളി ഡ​ൽ​ഹി എ​ഫ്.​സി​ക്കെ​തി​രെ ചൊ​വ്വാ​ഴ്​​ച​യാ​ണ്. ബം​ഗ​ളൂ​രു എ​ഫ്.​സി​ക്ക്​ (4) പി​റ​കി​ൽ ര​ണ്ടാ​മ​താ​ണ്​ ബ്ലാ​സ്​​റ്റേ​ഴ്​​സ്​ (3). ഇ​ന്ത്യ​ൻ നേ​വി​ക്കും മൂ​ന്നു പോ​യ​ൻ​റു​ണ്ട്.

Show Full Article
TAGS:gokulam kerala fcDurant Cup
News Summary - Durant Cup: gokulam into quarter final
Next Story