Begin typing your search above and press return to search.
exit_to_app
exit_to_app

Posted On
date_range Updated On
date_range ഡ്യുറൻറ് കപ്പ്: എഫ്.സി ഗോവ സെമിയിൽ, ഗോളടിച്ച് മലയാളി താരം
text_fieldsbookmark_border
കൊൽക്കത്ത: ഡ്യുറൻറ് കപ്പ് ഫുട്ബാൾ ടൂർണമെൻറിൽ എഫ്.സി ഗോവ സെമി ഫൈനലിൽ കടന്നു. ക്വാർട്ടറിൽ ഡൽഹി എഫ്.സിയെ 5-1ന് തകർത്താണ് ഗോവയുടെ മുന്നേറ്റം.
മലയാളി താരം മുഹമ്മദ് നമിൽ, ദേവേന്ദ്രേ മുർഗോവ്കർ, ബ്രൻഡൻ ഫെർണാണ്ടസ്, ലിയാൻഡർ ഡികൂന്യ, റോമിയോ ജെസുരാജ് എന്നിവർ ഗോവക്കായി സ്കോർ ചെയ്തു. ഡൽഹിയുടെ ആശ്വാസ ഗോൾ നിഖിൽ മാലിയുടെ വകയായിരുന്നു.
ബംഗളൂരു എഫ്.സി-ആർമി ഗ്രീൻ ക്വാർട്ടർ വിജയികളാണ് ഗോവയുടെ സെമി എതിരാളികൾ. മറ്റൊരു സെമിയിൽ മുഹമ്മദൻ സ്പോർട്ടിങ് ബംഗളൂരു യുനൈറ്റഡുമായി ഏറ്റുമുട്ടും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
