Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഡൂറൻഡ് കപ്പ്; ഈസ്റ്റ് ബംഗാളിന് കിരീടം

text_fields
bookmark_border
ഡൂറൻഡ് കപ്പ്; ഈസ്റ്റ് ബംഗാളിന് കിരീടം
cancel

കൊൽക്കത്ത: നഗരവൈരികളായ മോഹൻ ബഗാനെ 4-1ന് തകർത്ത് ഈസ്റ്റ് ബംഗാൾ ഡൂറൻഡ് കപ്പ് കിരീടം സ്വന്തമാക്കി. സാൾട്ട് ലേക് സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ എഡ്മണ്ട് ലാൽറിൻഡികയുടെ ഹാട്രിക്കാണ് ഈസ്റ്റ് ബംഗാളിന് വൻ വിജയമൊരുക്കിയത്. ഇതോടെ 17 കിരീടങ്ങളുമായി ബഗാന്റെ റെക്കോഡിനൊപ്പമെത്താനും ഇവർക്കായി.

പത്താം മിനിറ്റിൽ ബിപിൻ സിങ്ങിലൂടെ ഈസ്റ്റ് ബംഗാൾ ലീഡ് പിടിച്ചു. രണ്ട് മിനിറ്റിനകം എഡ്മണ്ടും തുടങ്ങി. 32ാം മിനിറ്റിൽ മൻവീർ സിങ്ങിലൂടെ ബഗാന്റെ തിരിച്ചടി (2-1). എഡ്മണ്ട് പക്ഷേ വെറുതെയിരുന്നില്ല. 38ാം മിനിറ്റിലും ആദ്യ പകുതിയുടെ ഇൻജുറി ടൈമിലും സ്കോർ ചെയ്ത താരം മിന്നൽ ഹാട്രിക്കും സ്വന്തമാക്കി. രണ്ടാം പകുതിയിൽ പക്ഷേ ഇരു ഭാഗത്തും ഗോളൊന്നും പിറന്നില്ല.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Durand Cup; Title for East Bengal
Next Story