ഡ്യൂറൻഡ് കപ്പ് ക്വാർട്ടർ ഇന്ന് മുതൽ
text_fieldsഷില്ലോങ്: ഡ്യൂറൻഡ് കപ്പ് ക്വാർട്ടർ ഫൈനൽ മത്സരങ്ങൾക്ക് ബുധനാഴ്ച തുടക്കമാവും. അസമിലെ കൊക്രാജാർ സായി സ്റ്റേഡിയത്തിൽ വൈകീട്ട് നാലിന് നോർത്ത് ഈസ്റ്റ് യുനൈറ്റഡിനെ ഇന്ത്യൻ ആർമി നേരിടും. വൈകീട്ട് ഏഴിന് ഷില്ലോങ് ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ആതിഥേയരായ ഷില്ലോങ് ലജോങ്ങും കൊൽക്കത്തൻ കരുത്തരായ ഈസ്റ്റ് ബംഗാളും തമ്മിൽ ഏറ്റുമുട്ടും. ആഗസ്റ്റ് 23നാണ് മറ്റു രണ്ട് മത്സരങ്ങൾ. അന്ന് വൈകീട്ട് നാലിന് ജാംഷഡ്പുർ ടാറ്റ സ്പോർട്സ് കോംപ്ലക്സ് സ്റ്റേഡിയത്തിൽ ഇന്ത്യൻ സൂപ്പർ ലീഗ് ടീമുകളായ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സും പഞ്ചാബ് എഫ്.സിയും മുഖാമുഖം വരും. രാത്രി ഏഴിന് കൊൽക്കത്ത സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടക്കുന്ന ദക്ഷിണേന്ത്യൻ ഡെർബിയിൽ കേരള ബ്ലാസ്റ്റേഴ്സിന് എതിരാളികളായി ബംഗളൂരു എഫ്.സി ഇറങ്ങും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

