ഡ്യൂറൻഡ് കപ്പ്: ബംഗ്ലാദേശ് പട്ടാളത്തെ തുരത്തി മോഹൻ ബഗാൻ
text_fieldsകൊൽക്കത്ത: ഡ്യൂറൻഡ് കപ്പ് ഫുട്ബാൾ ടൂർണമെന്റിൽ ഉദ്ഘാടനമത്സരത്തിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സിന് തകർപ്പൻ ജയം. ഗ്രൂപ് എയിൽ ഏകപക്ഷീയമായ അഞ്ചു ഗോളിന് ബംഗ്ലാദേശ് ആർമിയെയാണ് തോൽപിച്ചത്. ഇന്ത്യൻ താരങ്ങളായ ലിസ്റ്റൺ കൊളാസോക്കും (14) മൻവീർ സിങ്ങിനും പുറമെ സുഹൈൽ അഹ്മദ് ബട്ടും (39) ലാൽലിൻലിയാന നാംതേയും (59) കിയാൻ നസ്റിയും (89) ബഗാനുവേണ്ടി ഗോൾ നേടി.
ഗ്രൂപ് ഡിയിൽ വെള്ളിയാഴ്ച ഗുവാഹതിയിലെ ഇന്ദിര ഗാന്ധി സ്റ്റേഡിയത്തിൽ നോർത്ത് ഈസ്റ്റ് യുനൈറ്റഡും ഷില്ലോങ് ലജോങ്ങും ഏറ്റുമുട്ടും. ബംഗളൂരു എഫ്.സിയും ഇന്ത്യൻ എയർഫോഴ്സും ഉൾപ്പെടുന്ന ഗ്രൂപ് സിയിലാണ് കേരള ബ്ലാസ്റ്റേഴ്സും ഗോകുലം കേരളയും. ആഗസ്റ്റ് ഒമ്പതിന് കൊൽക്കത്തയിൽ എയർഫോഴ്സിനെതിരെയാണ് ഗോകുലത്തിന്റെ ആദ്യ കളി. 13ന് ഗോകുലത്തിനെതിരായ മത്സരത്തോടെ ബ്ലാസ്റ്റേഴ്സും ഇറങ്ങും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

