Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഡ്യൂറൻഡ് കപ്പ്: മോഹൻ ബഗാനും ആർമിക്കും ജയം

text_fields
bookmark_border
ഡ്യൂറൻഡ് കപ്പ്: മോഹൻ ബഗാനും ആർമിക്കും ജയം
cancel

കൊൽക്കത്ത/ഗുവാഹതി: ഡ്യൂറൻഡ് കപ്പ് ഫുട്ബാളിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സിന് തുടർച്ചയായ രണ്ടാം ജയം. ഗ്രൂപ് എ മത്സരത്തിൽ പഞ്ചാബ് എഫ്.സിയെ എതിരില്ലാത്ത രണ്ടു ഗോളിനാണ് തോൽപിച്ചത്. 23ാം മിനിറ്റിൽ ഡിഫൻഡർ മെൽറോയ് അസീസിയിലൂടെ പഞ്ചാബി സംഘം സെൽഫ് ഗോൾ വഴങ്ങി. 48ാം മിനിറ്റിൽ ഹ്യൂഗോ ബ്യൂമസ് സ്കോർ ചെയ്തതോടെ ലീഡ് 2-0 ആക്കി.

കോക്രജാറിൽ നടന്ന ഗ്രൂപ് എഫ് മത്സരത്തിൽ ഇന്ത്യൻ ആർമി 1-0ത്തിന് സൂപ്പർ കപ്പ് ജേതാക്കളായ ഒഡിഷ എഫ്.സിയെയും വീഴ്ത്തി. 42ാം മിനിറ്റിൽ ലിറ്റൺ ഷിലാണ് വിജയഗോൾ നേടിയത്. 77ാം മിനിറ്റിൽ ഷിൽ ചുവപ്പുകാർഡ് കണ്ട് മടങ്ങിയതോടെ ആർമി സംഘം പത്തുപേരായി ചുരുങ്ങി. ചൊവ്വാഴ്ച ഗ്രൂപ് ഡിയിൽ എഫ്.സി ഗോവയെ ഷില്ലോങ് ലജോങ്ങും ‘ബി’യിൽ മുംബൈ സിറ്റിയെ ജാംഷഡ്പുർ എഫ്.സിയും നേരിടും.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Durand Cup: Mohun Bagan and Army win
Next Story