Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഡ്യൂറൻഡ് കപ്പ്: ബംഗളൂരുവിനോട് തോറ്റ് ഗോകുലം

text_fields
bookmark_border
ഡ്യൂറൻഡ് കപ്പ്: ബംഗളൂരുവിനോട് തോറ്റ് ഗോകുലം
cancel

കൊൽക്കത്ത: ഡ്യൂറൻഡ് കപ്പ് ഫുട്ബാൾ ഗ്രൂപ്-സിയിലെ അവസാന മത്സരത്തിൽ ഗോകുലം കേരള എഫ്.സി എതിരില്ലാത്ത രണ്ട് ഗോളിന് ബംഗളൂരു എഫ്.സിയോട് തോറ്റു. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് ക്വാർട്ടർ ഫൈനലിലെത്തിയ ഗോകുലം മൂന്നാം ജയം തേടിയാണ് ബംഗളൂരുവിനെതിരെ ഇറങ്ങിയത്.

എന്നാൽ, തോൽവിയായിരുന്നു ഫലം. ആദ്യ രണ്ട് കളികളിലും സമനിലയിൽ കുരുങ്ങി ക്വാർട്ടർ കാണാതെ പുറത്തായ ബംഗളൂരു ജയത്തോടെ അഞ്ച് പോയന്റുമായി രണ്ടാം സ്ഥാനത്തേക്ക് കയറി. ഇതോടെ കേരള ബ്ലാസ്റ്റേഴ്സ് (4) ഗ്രൂപ്പിൽ മൂന്നാമതായി.

ഗോകുലത്തിനെതിരായ കളിയിൽ ഗോൾരഹിതമായ ആദ്യ പകുതിക്കുശേഷം രോഹിത് യാദവും (57) ലാൽ പെഖ് ലുവയും (89) ബംഗളൂരുവിനായി സ്കോർ ചെയ്തു. വെള്ളിയാഴ്ചത്തെ ക്വാർട്ടറിൽ ഈസ്റ്റ് ബംഗാളാണ് ഗോകുലത്തിന്റെ എതിരാളികൾ. അതേസമയം, ഗ്രൂപ്-ഇയിലെ അവസാന മത്സരത്തിൽ ഹൈദരാബാദ് എഫ്.സി 3-0ത്തിന് നേപ്പാൾ ആർമിയെ തകർത്തു. ആര്യൻ ഡിസിൽവ ഹാട്രിക് നേടി. ഇരുടീമും നേരത്തേതന്നെ പുറത്തായിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Durand Cup: Gokulam lost to Bengaluru
Next Story