Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഡ്യൂറന്റ് കപ്പിൽ...

ഡ്യൂറന്റ് കപ്പിൽ ബ്ലാസ്റ്റേഴ്സിനെ അട്ടിമറിച്ച് ഗോകുലം

text_fields
bookmark_border
ഡ്യൂറന്റ് കപ്പിൽ ബ്ലാസ്റ്റേഴ്സിനെ അട്ടിമറിച്ച് ഗോകുലം
cancel

കൊ​ൽ​ക്ക​ത്ത: ദേ​ശീ​യ ടൂ​ർ​ണ​മെ​ന്റി​ൽ ഇ​താ​ദ്യ​മാ​യി കേ​ര​ള​ത്തി​ന്റെ ഐ.​എ​സ്.​എ​ൽ, ഐ ​ലീ​ഗ് ടീ​മു​ക​ൾ മു​ഖാ​മു​ഖം വ​ന്ന മ​ത്സ​ര​ത്തി​ൽ കാ​ണി​ക​ൾ​ക്ക് വി​രു​ന്നൊ​രു​ക്കി ഗോ​ൾ​മ​ഴ. ഡ്യൂ​റ​ൻ​ഡ് ക​പ്പ് പോ​രാ​ട്ട​ത്തി​ൽ മൂ​ന്നി​നെ​തി​രെ നാ​ലു ഗോ​ളി​ന് ഗോ​കു​ലം കേ​ര​ള എ​ഫ്‌.​സി​ക്ക് ആ​വേ​ശ ജ​യം. ഗ്രൂ​പ് സി​യി​ൽ ബ്ലാ​സ്റ്റേ​ഴ്സി​ന്റെ ആ​ദ്യ​ത്തെ​യും ഗോ​കു​ല​ത്തി​ന്റെ ര​ണ്ടാ​മ​ത്തെ​യും മ​ത്സ​ര​മാ​ണ് ഞാ​യ​റാ​ഴ്ച ന​ട​ന്ന​ത്. മോ​ഹ​ൻ​ബ​ഗാ​ൻ മൈ​താ​നം വേ​ദി​യാ​യ ക​ളി​യി​ൽ ബൗ​ബ അ​മി​നോ (17), ശ്രീ​ക്കു​ട്ട​ൻ (43), അ​ഭി​ജി​ത്ത് (47) എ​ന്നി​വ​ർ ഗോ​കു​ല​ത്തി​നാ​യും ഇ​മ്മാ​നു​വ​ൽ ജ​സ്റ്റി​നും (34), പ്ര​ബി​ർ ദാ​സും (54) ക്യാ​പ്റ്റ​ൻ അ​ഡ്രി​യാ​ൻ ലൂ​ണ​യും (77) ബ്ലാ​സ്റ്റേ​ഴ്സി​നാ​യും സ്കോ​ർ ചെ​യ്തു. ആ​ദ്യ പ​കു​തി തീ​രാ​നി​രി​ക്കെ ന​വോ​ച്ച സി​ങ്ങി​ന്റെ (45+1) സെ​ൽ​ഫ് ഗോ​ളും മ​ഞ്ഞ​പ്പ​ട​ക്ക് തി​രി​ച്ച​ടി​യാ​യി.

സീ​സ​ണി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ലൂ​ണ​യും ജീ​ക്‌​സ​ൺ സി​ങ്ങും ഒ​ഴി​കെ പ്ര​മു​ഖ താ​ര​ങ്ങ​ളെ​യെ​ല്ലാം ബെ​ഞ്ചി​ലി​രു​ത്തി​യാ​ണ് ബ്ലാ​സ്റ്റേ​ഴ്‌​സ് ആ​ദ്യ ഇ​ല​വ​നെ പ്ര​ഖ്യാ​പി​ച്ച​ത്. 17ാം മി​നി​റ്റി​ൽ കോ​ർ​ണ​ർ കി​ക്ക് ഹെ​ഡ​റി​ലൂ​ടെ വ​ല​യി​ലെ​ത്തി​ച്ച് ബൗ​ബ​യാ​ണ് ഗോ​കു​ല​ത്തി​നാ​യി ഗോ​ൾ​വേ​ട്ട തു​ട​ങ്ങി​യ​ത്. 36ാം മി​നി​റ്റി​ൽ ഇ​മ്മാ​നു​വ​ൽ ജ​സ്റ്റി​നി​ലൂ​ടെ ബ്ലാ​സ്റ്റേ​ഴ്സ് തി​രി​ച്ച​ടി​ച്ച​തോ​ടെ 1-1. ലൂ​ണ​യെ​ടു​ത്ത കോ​ർ​ണ​ർ കി​ക്കി​ൽ​നി​ന്ന് ല​ഭി​ച്ച പ​ന്ത് ജ​സ്റ്റി​ൻ വ​ല​യി​ലേ​ക്ക് ത​ട്ടി​യി​ടു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ, 43ാം മി​നി​റ്റി​ൽ അ​ല​ക്സ് സാ​ഞ്ച​സി​ന്റെ അ​സി​സ്റ്റി​ൽ മ​ല​യാ​ളി താ​രം ശ്രീ​ക്കു​ട്ട​ൻ ഗോ​കു​ല​ത്തെ വീ​ണ്ടും മു​ന്നി​ലെ​ത്തി​ച്ചു. ആ​ദ്യ പ​കു​തി​യി​ലെ ഇ​ഞ്ചു​റി ടൈ​മി​ൽ ന​വോ​ച്ച​യു​ടെ സെ​ൽ​ഫ് ഗോ​ൾ കൂ​ടി​യെ​ത്തി​യ​തോ​ടെ ബ്ലാ​സ്റ്റേ​ഴ്സ് 3-1ന് ​പി​റ​കി​ലാ​യി.

ഇ​ട​വേ​ള ക​ഴി​ഞ്ഞ് തി​രി​ച്ചെ​ത്തി ര​ണ്ടു മി​നി​റ്റി​ന​കം ബ്ലാ​സ്റ്റേ​ഴ്സ് വ​ല​യി​ൽ ഒ​രു ഗോ​ൾ​കൂ​ടി അ​ടി​ച്ചു​ക​യ​റ്റി ഗോ​കു​ലം വി​ജ​യം ഏ​റ​ക്കു​റെ ഉ​റ​പ്പി​ച്ചു. അ​ല​ക്സ് സാ​ഞ്ച​സി​ന്റെ അ​സി​സ്റ്റി​ൽ അ​ഭി​ജി​ത്താ​ണ് ഇ​ത്ത​വ​ണ സ്കോ​ർ ചെ​യ്ത​ത്. പെ​നാ​ൽ​റ്റി ബോ​ക്‌​സി​ന് പു​റ​ത്തു​നി​ന്ന് അ​ഭി​ജി​ത്തി​ന്റെ ത​ക​ർ​പ്പ​ൻ ഷോ​ട്ട് കീ​പ്പ​ർ സ​ച്ചി​ൻ സു​രേ​ഷി​ന് ഒ​ര​വ​സ​ര​വും ന​ൽ​കി​യി​ല്ല. സ​ബ്സ്റ്റി​റ്റ്യൂ​ഷ​നു​ക​ളി​ലൂ​ടെ തി​രി​ച്ചു​വ​രാ​നു​ള്ള ബ്ലാ​സ്റ്റേ​ഴ്‌​സ് നീ​ക്കം 53ാം മി​നി​റ്റി​ൽ ഫ​ലം​ക​ണ്ടു. പ്ര​ബീ​ർ ദാ​സി​ലൂ​ടെ ഒ​രു ഗോ​ൾ തി​രി​ച്ച​ടി​ച്ച​തോ​ടെ സ്കോ​ർ 4-2. 77ാം മി​നി​റ്റി​ൽ വി​ദ്യാ​സാ​ഗ​റി​ന്റെ അ​സി​സ്റ്റി​ൽ ക്യാ​പ്റ്റ​ൻ ലൂ​ണ കൂ​ടി വ​ല കു​ലു​ക്കി​യ​തോ​ടെ ബ്ലാ​സ്‌​റ്റേ​ഴ്‌​സ് തി​രി​ച്ചു​വ​രു​മെ​ന്ന് തോ​ന്നി​ച്ചെ​ങ്കി​ലും പ്ര​തി​രോ​ധ​പ്പൂ​ട്ടി​ട്ട് ഗോ​കു​ലം ജ​യം പി​ടി​ച്ചെ​ടു​ക്കു​ക​യാ​യി​രു​ന്നു.

ര​ണ്ടു മ​ത്സ​ര​ങ്ങ​ളും ജ​യി​ച്ച ഗോ​കു​ലം ഗ്രൂ​പ്പി​ൽ ആ​റു പോ​യ​ന്റോ​ടെ ഒ​ന്നാം സ്ഥാ​നം നി​ല​നി​ർ​ത്തി. തോ​ൽ​വി​യോ​ടെ ശേ​ഷി​ക്കു​ന്ന ര​ണ്ടു ക​ളി​ക​ളി​ലും ബ്ലാ​സ്റ്റേ​ഴ്സി​ന് ജ​യം അ​നി​വാ​ര്യ​മാ​യി. ബം​ഗ​ളൂ​രു എ​ഫ്.​സി​യും ഇ​ന്ത്യ​ൻ എ​യ​ർ​ഫോ​ഴ്സു​മാ​ണ് ഗ്രൂ​പ്പി​ലെ മ​റ്റു ടീ​മു​ക​ൾ. തി​ങ്ക​ളാ​ഴ്ച കൊ​ൽ​ക്ക​ത്ത കെ.​ബി.​കെ സ്റ്റേ​ഡി​യ​ത്തി​ൽ ബം​ഗ​ളൂ​രു​വും എ​യ​ർ​ഫോ​ഴ്സും ഏ​റ്റു​മു​ട്ടും. ഗു​വാ​ഹ​തി​യി​ൽ ന​ട​ക്കു​ന്ന ഗ്രൂ​പ് ഇ ​ക​ളി​യി​ൽ ചെ​ന്നൈ​യി​ൻ എ​ഫ്.​സി​യെ ത്രി​ഭു​വ​ൻ ആ​ർ​മി​യും നേ​രി​ടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala Blastersdurand cupGokulam Kerala FC
News Summary - Durand Cup: Gokulam beats Blasters
Next Story