ഡ്യൂറൻഡ് കപ്പ്: ബ്ലാസ്റ്റേഴ്സ് ക്വാർട്ടറിൽ
text_fieldsകൊൽക്കത്ത: സി.ഐ.എസ്.എഫിനെ എതിരില്ലാത്ത ഏഴ് ഗോളിന് മടക്കി കേരള ബ്ലാസ്റ്റേഴ്സ് ഡ്യൂറൻഡ് കപ്പ് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. രണ്ടാം ഹാട്രിക് നേടിയ നോഹ സദോയിയുടെയും സഹതാരങ്ങളുടെയും പ്രകടനമാണ് മഞ്ഞപ്പടക്ക് വൻ ജയം സമ്മാനിച്ചത്. 9, 20, 90 മിനിറ്റുകളിലായിരുന്നു സദോയിയുടെ ഗോളുകൾ.
ലക്ഷദ്വീപ് മലയാളി സഹോദരങ്ങളായ മുഹമ്മദ് അയ്മൻ 16ാം മിനിറ്റിലും മുഹമ്മദ് അസ്ഹർ 44ലും ലക്ഷ്യം കണ്ടു. ക്വാമ പെപ്രയുടെയും (6) നാവോച സിങ്ങിന്റെയും (25) വകയായിരുന്നു ഓരോ ഗോളുകൾ. 88ാം മിനിറ്റിൽ പെനാൽറ്റി പാഴാക്കിയ സദോയി രണ്ട് മിനിറ്റിനകം ഗോളടിച്ച് ഹാട്രിക് തികച്ചു. മൂന്ന് മത്സരങ്ങളിൽ ഏഴ് പോയന്റ് നേടി ഗ്രൂപ് സി ചാമ്പ്യന്മാരായാണ് കടന്നത്. മുംബൈ സിറ്റിയെ 8-0ത്തിന് തകർത്ത ഇവർ പഞ്ചാബ് എഫ്.സിയോട് 1-1 സമനില വഴങ്ങിയിരുന്നു.

