Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഡ്യൂ​റ​ൻ​ഡ് ക​പ്പ്:...

ഡ്യൂ​റ​ൻ​ഡ് ക​പ്പ്: നോ​ർ​ത്ത് ഈ​സ്റ്റും ബ​ഗാ​നും ക്വാ​ർ​ട്ട​റി​ൽ, ബ്ലാ​സ്റ്റേ​ഴ്സ് പു​റ​ത്ത്

text_fields
bookmark_border
ഡ്യൂ​റ​ൻ​ഡ് ക​പ്പ്: നോ​ർ​ത്ത് ഈ​സ്റ്റും ബ​ഗാ​നും ക്വാ​ർ​ട്ട​റി​ൽ,  ബ്ലാ​സ്റ്റേ​ഴ്സ് പു​റ​ത്ത്
cancel

കൊ​ൽ​ക്ക​ത്ത: ഡ്യൂ​റ​ൻ​ഡ് ക​പ്പ് ഫു​ട്ബാ​ൾ ഗ്രൂ​പ് സി ​മൂ​ന്നാം മ​ത്സ​ര​ത്തി​ൽ തി​ങ്ക​ളാ​ഴ്ച എ​യ​ർ ഫോ​ഴ്സി​നെ നേ​രി​ടാ​നി​രി​ക്കെ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ലെ​ത്താ​തെ പു​റ​ത്ത്. ആ​റ് ഗ്രൂ​പ്പി​ലെ​യും ജേ​താ​ക്ക​ൾ​ക്കും ഏ​റ്റ​വും മി​ക​ച്ച ര​ണ്ട് റ​ണ്ണ​റ​പ്പു​ക​ൾ​ക്കു​മാ​ണ് അ​വ​സാ​ന എ​ട്ടി​ലി​ടം.

ഡൗ​ൺ ടൗ​ൺ ഹീ​റോ​സി​നെ 3-1ന് ​തോ​ൽ​പി​ച്ച നോ​ർ​ത്ത് ഈ​സ്റ്റ് യു​നൈ​റ്റ​ഡ് (7) ഗ്രൂ​പ് ഡി​യി​ൽ നി​ന്നും മോ​ഹ​ൻ ബ​ഗാ​ൻ (6) എ ​യി​ൽ നി​ന്നും ര​ണ്ടാം സ്ഥാ​ന​ക്കാ​രാ​യി ക്വാ​ർ​ട്ട​റി​ൽ ക​ട​ന്നു. ഇ​ന്ന് അ​വ​സാ​ന മ​ത്സ​രം ജ​യി​ച്ചാ​ലും ബ്ലാ​സ്റ്റേ​ഴ്സി​ന് നാ​ല് പോ​യ​ന്റേ ആ​വൂ. ഇ​ന്ന​ലെ ഗ്രൂ​പ് ബി ​ക​ളി​യി​ൽ മു​ഹ​മ്മ​ദ​ൻ​സ് എ​സ്.​സി 6-0ത്തി​ന് ജാം​ഷ​ഡ്പു​ർ എ​ഫ്.​സി​യെ ത​ക​ർ​ത്ത് ആ​റ് പോ​യ​ന്റി​ലെ​ത്തി​യെ​ങ്കി​ലും ഗോ​ൾ വ്യ​ത്യാ​സം ബ​ഗാ​നെ തു​ണ​ച്ചു.

ബ്ലാ​സ്റ്റേ​ഴ്സി​ന് ബം​ഗ​ളൂ​രു എ​ഫ്.​സി​യും ഗ്രൂ​പ് സി​യി​ൽ നി​ന്ന് ക്വാ​ർ​ട്ട​ർ കാ​ണാ​തെ മ​ട​ങ്ങും. ര​ണ്ട് ക​ളി​യി​ൽ ആ​റ് പോ​യ​ന്റു​ള്ള ഗോ​കു​ലം കേ​ര​ള എ​ഫ്.​സി​യാ​ണ് ഈ ​ഗ്രൂ​പ്പി​ലെ ജേ​താ​ക്ക​ളാ​യി മു​ന്നേ​റി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala BlastersIndian Air ForceDurand Cup
News Summary - Durand Cup 2023: Kerala Blasters, Indian Air Force play for pride
Next Story