ഡ്യൂറൻഡ് കപ്പ്: ഈസ്റ്റ് ബംഗാളും ഗോവയും ക്വാർട്ടറിൽ
text_fieldsകൊൽക്കത്ത/ഗുവാഹതി: ഈസ്റ്റ് ബംഗാൾ എഫ്.സിയും എഫ്.സി ഗോവയും ഡ്യൂറൻഡ് കപ്പ് ഫുട്ബാൾ ക്വാർട്ടർ ഫൈനലിൽ കടന്നു. കൊൽക്കത്തയിൽ നടന്ന ഗ്രൂപ് എ മത്സരത്തിൽ ഈസ്റ്റ് ബംഗാൾ ഏകപക്ഷീയമായ ഒരു ഗോളിന് പഞ്ചാബ് എഫ്.സിയെയാണ് തോൽപിച്ചത്. ഗുവാഹതിയിൽ ഗ്രൂപ് ഡി കളിയിൽ എഫ്.സി ഗോവ എതിരില്ലാത്ത മൂന്നു ഗോളിന് ഡൗൺടൗൺ ഹീറോസിനെയും തകർത്തു.
മൂന്നു മത്സരങ്ങളും പൂർത്തിയാക്കിയ ഈസ്റ്റ് ബംഗാളിനും ഗോവക്കും ആറു വീതം പോയന്റാണുള്ളത്. പഞ്ചാബിനെതിരെ ബംഗാൾ സംഘത്തിനായി 22ാം മിനിറ്റിൽ ജാവി സിൽവേറിയോ സ്കോർ ചെയ്തു. ഡൗൺടൗണുമായുള്ള കളിയുടെ 19ാം മിനിറ്റിൽ മലയാളി താരം കോഴിക്കോട് സ്വദേശി മുഹമ്മദ് നെമിലാണ് ഗോവയുടെ അക്കൗണ്ട് തുറന്നത്. 42ൽ കാർലോസ് മാർട്ടിനസ് ലീഡുയർത്തി. 72ാം മിനിറ്റിൽ ഗോവയുടെ ക്വാർട്ടർ ബെർത്ത് ഉറപ്പിച്ച് ദേവേന്ദ്ര മുർഗാവോക്കർ വക മൂന്നാം ഗോളും.

