Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
വെള്ളമാണ്​ കുടിക്കേണ്ടത്​- വാർത്ത സമ്മേളനത്തിനിടെ സ്​പോൺസറായ കൊക്ക കോളയുടെ പാനീയം എടുത്തുമാറ്റി കുടിവെള്ളം ഉയർത്തിപ്പിടിച്ച്​​​ റൊണാൾഡോ
cancel
Homechevron_rightSportschevron_rightFootballchevron_right'വെള്ളമാണ്​...

'വെള്ളമാണ്​ കുടിക്കേണ്ടത്​'- വാർത്ത സമ്മേളനത്തിനിടെ സ്​പോൺസറായ കൊക്ക കോളയുടെ പാനീയം എടുത്തുമാറ്റി കുടിവെള്ളം ഉയർത്തിപ്പിടിച്ച്​​​ റൊണാൾഡോ

text_fields
bookmark_border

ലണ്ടൻ: യൂറോ കപ്പ്​ വാർത്ത സമ്മേളനത്തിനെത്തുന്നവർക്ക്​ കുടിക്കാൻ ഒഫീഷ്യൽ സ്​പോൺസറായ​ കൊക്ക കോളയുടെ പാനീയം മുന്നിലെത്തുക സ്വാഭാവികം. പോർച്ചുഗലിന്‍റെ സൂപർ താരം ക്രിസ്​റ്റ്യാനോ വിളിച്ച വാർത്ത സമ്മേളനത്തിലും സംഘാടകർ ശ്രദ്ധിച്ചത് ഇതുതന്നെ​.

പക്ഷേ, കസേരയിലിരുന്ന താരം ആദ്യം ചെയ്​തത്​ കൊക്ക കോള രണ്ട്​ കുപ്പിപാനീയം എടുത്തുമാറ്റുകയായിരുന്നു. മുന്നിൽ നിന്ന്​ ദൂരെ നിർത്തുക മാത്രമല്ല, കുപ്പിവെള്ളം എടുത്തുയർത്തി നീരസവും അമർഷവും ​സമം ചേർത്ത്​ ചുറ്റുംനിന്നവർക്ക്​ ഉപദേശം നൽകാനും റോണോ മറന്നില്ല: ''വെള്ളമാണ്​ കുടിക്കേണ്ടത്​''. പാതി മറഞ്ഞാണെങ്കിലും ഇതിന്‍റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ പറന്നുനടക്കുകയാണ്​.

ഭക്ഷണ കാര്യത്തിൽ എന്നും കടുപ്പക്കാരനായ 36 കാരന്​ കോളകളോട്​ ഇഷ്​ടമി​ല്ലെന്ന നിലപാട്​ പരസ്യപ്പെടുത്തുകയായിരുന്നു ലക്ഷ്യം. തന്‍റെ മകൻ ഇതേ ഇഷ്​ടം പാലിക്കാത്തതിൽ മുമ്പ്​ റൊണാൾഡോ പരിഭവം പങ്കുവെച്ചിരുന്നു. ''മകൻ വലിയ ലോക ഫുട്​ബാളറാകുമോ എന്ന്​ കണ്ടറിയണം. പക്ഷേ, അവൻ കോള കുടിച്ചും ക്രിസ്​പുകൾ നുണഞ്ഞും നിൽക്കുന്നത്​ എന്നെ അസ്വസ്​ഥ​െപ്പടുത്തുന്നു''- എന്നായിരുന്നു അന്ന്​ പ്രതികരണം. തണുത്ത വെള്ളത്തിൽ മുങ്ങിനിവരാൻ ആവശ്യപ്പെട്ടാൽ അതുപോലും അവനിഷ്​ടമാകുന്നില്ലെന്നും പക്ഷേ, 10 വയസ്സുകാരനായതിനാൽ തത്​കാലം ക്ഷമിക്കാമെന്നുമ കൂട്ടത്തിൽ പറഞ്ഞിരുന്നു.

ചൊവ്വാഴ്ച ഹംഗറിയുമായി കളി തുടങ്ങാനിരിക്കെയായിരുന്നു റോണോയുടെ വാർത്ത സമ്മേളനം. ജർമനിയും ​​ഫ്രാൻസുമടങ്ങുന്ന കരുത്തരുടെ ഗ്രൂപിൽ അടുത്ത ഘട്ടത്തി​െലത്താൻ ടീം നന്നായി വിയർക്കേണ്ടിവരും. ഇന്നും ഇറങ്ങാനായാൽ അഞ്ചുതവണ ഇതേ ചാമ്പ്യൻഷിപ്പിൽ ഇറങ്ങുന്ന ആദ്യ താരമാകും റൊണാൾഡോ.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ronaldoeuro copaDrink water
News Summary - 'Drink water!' - Ronaldo shuns soda sponsor with unexpected health advice in Euro 2020 press conference
Next Story