Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘സ്വപ്നസാഫല്യം’ പ്രഖ്യാപിച്ച് എംബാപ്പെ; സൂപ്പർ താരത്തെ വരവേറ്റ് റയൽ മഡ്രിഡ്

text_fields
bookmark_border
‘സ്വപ്നസാഫല്യം’ പ്രഖ്യാപിച്ച് എംബാപ്പെ; സൂപ്പർ താരത്തെ വരവേറ്റ് റയൽ മഡ്രിഡ്
cancel

മഡ്രിഡ്: റയൽ മഡ്രിഡ് പ്രവേശനം സ്ഥിരീകരിച്ച് ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെയും ക്ലബും. ചാമ്പ്യൻസ് ലീഗ് കിരീടം നേടിയതിന് തൊട്ടുപിന്നാലെയാണ് 25കാരനുമായി റയൽ കരാറിലെത്തിയത്. ഞായറാഴ്ച കരാർ നടപടികൾ പൂർത്തിയായിരുന്നെങ്കിലും ക്ലബിന്റെ ഔദ്യോഗിക പ്രഖ്യാപനം വരുന്നത് ഇപ്പോഴാണ്. അടുത്ത അഞ്ചു സീസണുകളിൽ തങ്ങൾക്കായി സൂപ്പർതാരം പന്തുതട്ടുമെന്ന് റയൽ ഒഫീഷ്യൽ പേജിലൂടെ എക്സിൽ കുറിച്ചു.

എംബാപ്പെയുടെ മികച്ച കളിമുഹൂർത്തങ്ങളെ കോർത്തിണക്കിയുള്ള നാല് മിനിറ്റോളമുള്ള ഒരു വിഡിയോ എക്സിൽ പങ്കുവെച്ചാണ് താരത്തെ സ്വാഗതം ചെയ്തത്. എന്നാൽ, പ്രതിഫലം സംബന്ധിച്ച വിവരങ്ങൾ ഔദ്യോഗികമായി പുറത്തുവന്നില്ലെങ്കിലും എക്കാലത്തെയും മികച്ച തുകക്കായിരിക്കും സൂപ്പർ താരത്തെ ടീമിലെത്തിക്കുക എന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ‘ഒരു സ്വപ്നം യാഥാർഥ്യമായി’ എന്ന മുഖവുരയോടെ പഴയ ചിത്രങ്ങൾ പങ്കുവെച്ച് എംബാപ്പെയും റയലിൽ ചേർന്നത് പ്രഖ്യാപിച്ചു. ‘‘എന്റെ സ്വപ്ന ക്ലബിൽ ചേരുന്നതിൽ വളരെ സന്തോഷവും അഭിമാനവുമുണ്ട്. ഞാനിപ്പോൾ എത്രമാത്രം ആവേശഭരിതനാണെന്ന് ആർക്കും മനസ്സിലാകുന്നില്ല.

മഡ്രിഡിസ്റ്റാസേ, നിങ്ങളെ കാണാൻ ഇനിയും കാത്തിരിക്കാനാവില്ല. അവിശ്വസനീയമായ പിന്തുണക്ക് നന്ദി. ഹലാ മാഡ്രിഡ്!’ -താരം എക്സിൽ കുറിച്ചു. ക്രിസ്റ്റ്യാനോ റൊണാൾഡോ റയലിലായിരുന്നപ്പോൾ അദ്ദേഹത്തിനൊപ്പം നിന്ന് എടുത്ത ചിത്രമടക്കം എംബാപ്പെ പോസ്റ്റ് ചെയ്തിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 'Dream Come True'- Kylian Mbappe After Completing Real Madrid Move
Next Story