അൽഅഹ്ലിക്ക് ഗോളടിക്കാൻ ഡ്രാക്സ്ലർ
text_fieldsയൂലിയൻ ഡ്രാക്സ്ലർ അൽ അഹ്ലി ജഴ്സിയുമായി
ദോഹ: ജർമൻ സൂപ്പർതാരം യൂലിയൻ ഡ്രാക്സ്ലറെ സ്വന്തമാക്കി ഖത്തർ സ്റ്റാർസ് ലീഗ് ക്ലബായ അൽഅഹ്ലി. ഫ്രഞ്ച് ക്ലബ് പാരിസ് സെന്റ് ജർമനുവേണ്ടി അഞ്ചു സീസണിലേറെ കളിച്ച ഡ്രാക്സ്ലറെ രണ്ടു വർഷത്തെ കരാറിലാണ് അൽഅഹ്ലി തങ്ങളുടെ നിരയിലെത്തിച്ചത്.
ഏതാനും ആഴ്ചകളായി തുടരുന്ന ചർച്ചകൾക്കൊടുവിൽ താരത്തെ ക്ലബിന്റെ പച്ചക്കുപ്പായത്തിൽ അൽഅഹ്ലി തിങ്കളാഴ്ച വൈകുന്നേരം അവതരിപ്പിച്ചു. പി.എസ്.ജിയിൽ നിൽക്കെ കഴിഞ്ഞ സീസണിൽ ഡ്രാക്സ്ലർ പോർചുഗൽ ക്ലബ് ബെൻഫികക്കുവേണ്ടി കളിച്ചിരുന്നു.
അൽതുമാമ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ക്ലബ് ഡയറക്ടർ ബോർഡ് ചെയർമാൻ അബ്ദുല്ല യൂസുഫ് അൽ മുല്ലയുടെ സാന്നിധ്യത്തിൽ ഡ്രാക്സ്ലർ പുതിയ കരാറിൽ ഒപ്പുവെച്ചു. ഫിലിപ് കുടീന്യോ, മാർകോ വെറാറ്റി തുടങ്ങിയ സൂപ്പർതാരങ്ങൾ ഈ സീസണിൽ ഖത്തർ ക്ലബുകളിലെത്തിയിരുന്നു.