Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഇന്ത്യയെ പൂട്ടി...

ഇന്ത്യയെ പൂട്ടി അഫ്​ഗാൻ; ഛേത്രിയും സംഘവും ഏഷ്യൻ കപ്പ്​ യോഗ്യത മൂന്നാം റൗണ്ടിലേക്ക്​

text_fields
bookmark_border
india football
cancel

ദോഹ: വിജയം കൊതിച്ചെത്തിയ ഇന്ത്യക്ക്​ ലോകകപ്പ്​ യോഗ്യത റൗണ്ടിലെ അവസാന മത്സരത്തിൽ അഫ്​ഗാ​‍െൻറ പൂട്ട്​. 1-1നാണ്​ സുനിൽ ഛേത്രിയെയും സംഘത്തെയും അഫ്​ഗാൻ തളച്ചത്​. സമനിലയിൽ കുടുങ്ങിയെങ്കിലും ഗ്രൂപിൽ മൂന്നാം സ്ഥാനവുമായി ഇന്ത്യ ഏഷ്യൻ കപ്പ്​ യോഗ്യത മൂന്നാം റൗണ്ടിലേക്ക്​ മുന്നേറി. ലോകകപ്പ്​ യോഗ്യതയുടെ അടുത്ത റൗണ്ടിലേക്കുള്ള ഇന്ത്യയുടെ സാധ്യത നേരത്തേ അവസാനിച്ചിരുന്നു.

ഗോൾരഹിതമായ ആദ്യ പകുതിക്കുശേഷം 75ാം മിനിറ്റിൽ അഫ്​ഗാൻ ഗോളി ഉവൈസ്​ അസീസിയുടെ പിഴവിലാണ്​ ഇന്ത്യ മുന്നിൽ കടന്നത്​. ഇടതുവിങ്ങിലൂടെ മുന്നേറി മലയാളി താരം ആഷിഖ്​​ കുരുണിയൻ ഉയർത്തിവിട്ട ക്രോസ്​ ഗോളിക്ക്​ അനായാസം കൈയിലൊതുക്കാവുന്നതായിരുന്നു. എന്നാൽ, പന്ത്​ അസീസിയുടെ കൈയിൽനിന്ന്​ വഴുതി നേരെ വലയിലെത്തി. ഏഴു മിനിറ്റിനകം അഫ്​ഗാൻ ഒപ്പമെത്തി. മനോഹര ഗോളിലൂടെ ഹുസൈൻ സമാനിയാണ്​ സന്ധുവിനെ കീഴടക്കിയത്​. പരിക്കേറ്റ ആഷിഖിന്​ മത്സരം പൂർത്തിയാക്കാനായതുമില്ല.

ഗോൾവലക്കു മുന്നിൽ ഗുർപ്രീത്​ സിങ്​ സന്ധു, പ്രതിരോധത്തിൽ സന്ദേശ്​ ജിങ്കാൻ, സുഭാശിഷ്​ ബോസ്​, ചിൻഗ്ലെസേന സിങ്​, വിങ്​ ബാക്കുകളായി ആഷിക്​ കുരുണിയൻ, രാഹുൽ ബെക്കെ, മധ്യനിരയിൽ സുരേഷ്​ വാങ്​ജം, ഗ്ലാൻ മാർട്ടിൻസ്​, ബ്രൻഡൻ ഫെർണാണ്ടസ്​, മുൻനിരയിൽ നായകൻ സുനിൽ ഛേത്രി, മൻവീർ സിങ്​ എന്നിവരാണ്​ ഇന്ത്യയുടെ ആദ്യ ഇലവനിൽ ഇറങ്ങിയത്​. ഗോകുലം കേരള താരം ശരീഫ്​ മുഹമ്മദ്​, മുൻ ഗോകുലം താരം ഹാറൂൺ അമീരി എന്നിവർ അഫ്​ഗാൻ ഇലവനിൽ ഇടംപിടിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world cup qualifiersafganisthanIndia
News Summary - draw against Afghanistan India progress in 2023 AFC Asian Cup qualifiers
Next Story