Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഅടിമുടി മാറ്റം; വിജയ...

അടിമുടി മാറ്റം; വിജയ പ്രതീക്ഷയിൽ ഗോകുലം

text_fields
bookmark_border
അടിമുടി മാറ്റം; വിജയ പ്രതീക്ഷയിൽ ഗോകുലം
cancel
camera_alt

ഗോ​കു​ലം കേ​ര​ള എ​ഫ്.​സി താ​ര​ങ്ങ​ൾ പ​രി​ശീ​ല​ന​ത്തി​ൽ 

മ​ല​പ്പു​റം: ഐ ​ലീ​ഗി​ലെ പ​ത്താം അ​ങ്ക​ത്തി​നി​റ​ങ്ങു​ന്ന ഗോ​കു​ലം കേ​ര​ള എ​ഫ്.​സി സ്വ​ന്തം ത​ട്ട​ക​ത്തി​ൽ ച​ർ​ച്ചി​ൽ ബ്ര​ദേ​ഴ്​​സി​നെ നേ​രി​ടും. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം 4.30ന്​ ​മ​ഞ്ചേ​രി പ​യ്യ​നാ​ട്​ സ്​​റ്റേ​ഡി​യ​ത്തി​ൽ പു​തി​യ പ​രി​ശീ​ല​ക​ൻ സ്‌​പാ​നി​ഷു​കാ​ര​ൻ ഫ്രാ​ൻ​സി​സ്‌ ബോ​ണ​റ്റി​നു കീ​ഴി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​നാ​ണ്​ മ​ല​ബാ​റി​യ​ൻ​സ്​ പ​ന്തു ത​ട്ടു​ന്ന​ത്.

റൗ​ണ്ട് ഗ്ലാ​സ് പ​ഞ്ചാ​ബ് എ​ഫ്‌.​സി​ക്കെ​തി​രെ തോ​റ്റ ടീ​മി​ൽ നി​ര​വ​ധി മാ​റ്റ​ങ്ങ​ൾ വ​രു​ത്തി​യാ​ണ് ഗോ​കു​ലം ച​ർ​ച്ചി​ലി​നെ നേ​രി​ടു​ന്ന​ത്. പ​രി​​ശീ​ല​ക​നെ കൂ​ടാ​തെ സ്പാ​നി​ഷ് താ​ര​ങ്ങ​ളാ​യ ഒ​മ​ർ റാ​മോ​സ്, സെ​ർ​ജി​യോ മെ​ൻ​ഡി എ​ന്നി​വ​രെ​യാ​ണ് ഗോ​കു​ലം ടീം ​ഐ ലീ​ഗ്​ കി​രീ​ടം കൈ​വി​ടാ​തി​രി​ക്കാ​ൻ കൊ​ണ്ടു​വ​ന്ന​ത്.

ലാ​ലി​ഗ​യി​ൽ ക​ളി​ച്ചി​ട്ടു​ള്ള ഒ​മ​ർ റാ​മോ​സ്, ക​ഴി​ഞ്ഞ ഐ ​ലീ​ഗി​ൽ നെ​റോ​ക്ക എ​ഫ്‌.​സി​ക്ക് വേ​ണ്ടി 10 ഗോ​ളു​ക​ൾ നേ​ടി​യ സെ​ർ​ജി​യോ മെ​ൻ​ഡി എ​ന്നി​വ​രി​ൽ വ​ലി​യ പ്ര​തീ​ക്ഷ​യാ​ണ്​ മു​ൻ ചാ​മ്പ്യ​ൻ​മാ​ർ അ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ക​ളി​യി​ൽ പ​ഞ്ചാ​ബ്​ ടീ​മി​നോ​ടേ​റ്റ തോ​ൽ​വി​യി​ൽ​നി​ന്ന്​ പാ​ഠം ഉ​ൾ​ക്കൊ​ണ്ട്​ പു​തി​യ മാ​റ്റ​ങ്ങ​ളു​മാ​യി പോ​രി​നി​റ​ങ്ങു​മ്പോ​ൾ വി​ജ​യ​ത്തി​ൽ കു​റ​​ഞ്ഞ​തൊ​ന്നും ആ​തി​​ഥേ​യ​ർ പ്ര​തീ​ക്ഷി​ക്കു​ന്നി​ല്ല. ഒ​മ്പ​ത്​ ക​ളി​ക​ളി​ൽ നാ​ല്​ വി​ജ​യ​വും മൂ​ന്ന്​ സ​മ​നി​ല​യും ര​ണ്ട്​ തോ​ൽ​വി​യു​മാ​യി ഒ​മ്പ​ത്​ പോ​യ​​​​ന്‍റോ​ടെ അ​ഞ്ചാ​മ​താ​ണ്​ കേ​ര​ള ടീ​മി​ന്‍റെ സ്ഥാ​നം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:i leagueGokulam Kerala FC
News Summary - drastic change-Gokulam in hope of victory
Next Story