
നേഷൻസ് ലീഗ്: ഇറ്റലിക്കും േപാളണ്ടിനും ജയം
text_fieldsആംസ്റ്റർഡാം: ബോസ്നിയക്കു മുന്നിൽ സമനില പാലിച്ച്, ജൈത്രയാത്രക്ക് ഫുൾസ്റ്റോപ്പിട്ട ഇറ്റലി കരുത്തരായ നെതർലൻഡ്സിനെ കീഴടക്കി വീണ്ടും വിജയപാതയിൽ. കളിയുടെ 45ാം മിനിറ്റിൽ നികോളോ ബാരെല്ല നേടിയ ഗോളിലൂടെയാണ് ഇറ്റലി ഒാറഞ്ചുപടയെ പിടിച്ചുകെട്ടിയത്.നേഷൻസ് ലീഗ്: ഇറ്റലിക്കും േപാളണ്ടിനും ജയം
മെംഫിസ് ഡിപേ, ഡോണി വാൻബീക്, ജോർജിന്യോ വിനാൽഡം, ഫെറങ്കി ഡിയോങ്, വിർജിൽ വാൻഡൈക് തുടങ്ങി യൂറോപ്യൻ ക്ലബ് ഫുട്ബാളിലെ വിലപിടിപ്പുള്ള താരങ്ങൾ അണിനിരന്ന നെതർലൻഡ്സിനെ, പിടിച്ചുകെട്ടിയ ഇറ്റലിക്ക് ആദ്യ മിനിറ്റുകളിൽ ചില അവസരങ്ങളും പാഴായി.
സിറോ ഇമ്മൊബിലെ നയിച്ച മുന്നേറ്റവും ജോർജിയോ ചെല്ലിനി-ബനൂച്ചി കൂട്ടിെൻറ പ്രതിരോധവുമായിരുന്നു അസൂറിപ്പടയുടെ കരുത്ത്. ലീഗ് 'എ'യിൽ ഗ്രൂപ് ഒന്നിലെ മറ്റൊരു മത്സരത്തിൽ പോളണ്ട് 2-1ന് ബോസ്നിയയെ തോൽപിച്ചു. മറ്റു മത്സരങ്ങളിൽ റുമേനിയ 3-2ന് ഒാസ്ട്രിയയെയും നോർവെ 5-1ന് നോർതേൺ അയർലൻഡിനെയും വീഴ്ത്തി.
