സന്ദർശകർക്ക് വർണക്കാഴ്ചയുമായി ദോഹ മൗണ്ടെയ്ൻസ്
text_fieldsറാസ് അബുഅബൂദിലെ ദോഹ മൗണ്ടെയ്ൻസ് ഇൻസ്റ്റലേഷൻ ഉദ്ഘാടന ശേഷം ശൈഖ മയാസ ബിൻത് ഹമദ് ആൽഥാനി, ശൈഖ് ജുആൻ ബിൻ ഹമദ് ആൽഥാനി എന്നിവർ
ദോഹ: ലോകകപ്പിനെത്തുന്ന സന്ദർശകർക്ക് കൗതുകമേറിയ ഒരു കലാസൃഷ്ടിയാവും സ്റ്റേഡിയം 974ന് അരികിലായി തലയുയർത്തിനിൽക്കുന്ന 'ദോഹ മൗണ്ടെയ്ൻസ്'. റാസ്അബൂഅബൂദ് കടൽതീരത്തായാണ് പല നിറങ്ങളിലെ കല്ലുകൾ അടുക്കിവെച്ചനിലയിൽ ഒരുകൂട്ടം ഇൻസ്റ്റലേഷൻ തീർത്തത്. സ്വിറ്റ്സർലൻഡുകാരനായ കലാകാരൻ യൂഗോ റോൺഡിനോണിന്റെ സൃഷ്ടി കഴിഞ്ഞദിവസം ഖത്തർ മ്യൂസിയംസ് ചെയർപേഴ്സൻ ശൈഖ മയാസ ബിൻത് ഹമദ് ആൽഥാനി ഉദ്ഘാടനം ചെയ്തു.
ഖത്തർ ഒളിമ്പിക് കമ്മിറ്റി പ്രസിഡൻറ് ശൈഖ് ജുആൻ ബിൻ ഹമദ് ആൽഥാനിയും ചടങ്ങിൽ പങ്കെടുത്തു.ഖത്തർ ഒളിമ്പിക് കമ്മിറ്റി ഫസ്റ്റ് വൈസ്പ്രസിഡൻറ് ഡോ. മുഹമ്മദ് ബിൻ യൂസുഫ് അൽ മന, സെക്കൻഡ് വൈസ് പ്രസിഡൻറ് ഡോ. ഥാനി ബിൻഅബ്ദുൽറഹ്മാൻഅൽ കുവാരി, സെക്രട്ടറി ജനറൽ ജാസിം ബിൻ റാഷിദ് അൽ ബുനൈൻ, മാർക്കറ്റിങ് ആൻഡ് കമ്യൂണിക്കേഷൻ ഡയറക്ടർ ശൈഖ അസ്മ ആൽഥാനി എന്നിവർ സംബന്ധിച്ചു.
ഒളിമ്പിക് വളയങ്ങളുടെ പല നിറങ്ങളിലാണ് ദോഹ മൗണ്ടെയ്ൻ കലാസൃഷ്ടിയുടെ നിർമാണം പൂർത്തിയാക്കിയത്. ഒളിമ്പിക്സിന്റെ മൂല്യങ്ങളായ സൗഹൃദം, ആദരവ്, മികവ് എന്നിവയോടുള്ള ഖത്തറിന്റെ പ്രതിബദ്ധതകൂടി ഈ കലാസൃഷ്ടിയിൽ പ്രതിഫലിക്കുന്നു.റാസ് അബൂ അബൂദ് ബീച്ചിൽ ഇവ സ്ഥാപിക്കുന്ന ചടങ്ങിൽ ഖത്തറിലെ പ്രധാന കായികതാരങ്ങളായ ഒളിമ്പിക്സ് ജേതാക്കൾ മുഅതസ് ബർഷിം, ഫാരിസ് ഇബ്രാഹീം, ഷരീഫ് യൂനുസ്, അഹമ്മദ് തിജാൻ, മുഹമ്മദ് സുലൈമാൻ, നദ മുഹമ്മദ് വഫ, അബ്ദുല്ല അൽ തമിമി, മർയം അൽ ബുനൈൻ എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

